മനുഷ്യജാലിക: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
അണങ്കൂര്‍ (www.evisionnews.co): 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ സ്വാഗത സംഘ ഓഫീസ് അണങ്കൂരില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഹമീദ് ഹാജി ചൂരി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വി.കെ മുഷ്താഖ് ദാരിമി സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഖലീല്‍ മുട്ടത്തോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ അഹ്‌സനി, ശിഹാബ് അണങ്കൂര്‍, ലത്തീഫ് കൊല്ലമ്പാടി, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ഫൈസല്‍ പച്ചക്കാട്, എ.കെ മുഹമ്മദ് കുഞ്ഞി പച്ചക്കാട്, ജംഷീര്‍ കടവത്ത്, അബു ള്ളിയത്തടുക്ക, റഷീഖ് ഹുദവി, സാലിം ബെദിര, സലാം മൗലവി, ഹംസ സലാമി, മുസ്തഫ പള്ളം, സഅദ്, റൗഫ് കൊല്ലമ്പാടി, ഷബീബ് അണങ്കൂര്‍, എം.എ അബൂബക്കര്‍, എം. ഇഖ്ബാല്‍, ടി.എ ഷബീര്‍, കെ.ഇ അബൂബക്കര്‍ സംബന്ധിച്ചു. ജനുവരി 26ന് അണങ്കൂരിലാണ് മനുഷ്യജാലിക നടക്കുന്നത്.
Powered by Info News For You

Comments
Post a Comment