ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി ലിംഗമാറ്റം നടത്തി പുരുഷനായി; എല്ലാം കഴിഞ്ഞപ്പോള്‍ കാലുമാറിയ കാമുകിക്കെതിരെ പരാതിയുമായി അര്‍ച്ചന എന്ന ദീപു

കോഴിക്കോട്: (www.kvartha.com 25.12.2018) സ്‌നേഹബന്ധത്തിന്റെ പേരില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ യുവതി, ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കിയ പെണ്‍കുട്ടി തന്നെ ചതിച്ചെന്ന ആരോപണവുമായി രംഗത്ത്. പെരുവണ്ണാമൂഴി സ്വദേശി ദീപു ആര്‍. ദര്‍ശനാണ് (അര്‍ച്ചന രാജ്) കാമുകിക്കെതിരെ പരാതിയുമായി തിങ്കളാഴ്ച മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് 23കാരിയായ അര്‍ച്ചന തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ വിവാഹിതയായ അര്‍ച്ചനയ്ക്ക് കാമുകിയെ സ്വന്തമാക്കാന്‍ ആ ബന്ധം തടസമായി. അതോടെ ബന്ധം വേര്‍പെടുത്തുകയും ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു.

Kerala: Love eludes him despite parts change, Kozhikode, News, Local-News, Health, Health & Fitness, Treatment, Lifestyle & Fashion, Press meet, Complaint, Allegation, Court, Police, Kerala.

തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയില്‍ രണ്ടു മാസം മുന്‍പു അര്‍ച്ചന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായി. രണ്ടുലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി അര്‍ച്ചന ചെലവിട്ടത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞതോടെ പെണ്‍കുട്ടി തന്നെ തള്ളിപ്പറയുകയും കോടതിയില്‍ ഉള്‍പ്പെടെ ബന്ധം നിഷേധിച്ചിക്കുകയും ചെയ്തുവെന്നും ദീപു പറയുന്നു. മാത്രമല്ല വടകരയിലെ ഒരു യുവാവുമായി അവളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. അടുത്തമാസമാണ് വിവാഹം.

ആണായി മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് അര്‍ച്ചനാ രാജിന്റെ പരാതി. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു അര്‍ച്ചനയും സുഹൃത്തും. പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിയ്ക്കാന്‍ പങ്കാളികളില്‍ ഒരാള്‍ ആണായി മാറാന്‍ തീരുമാനിച്ചു.

സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ചതെന്ന് അര്‍ച്ചന പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വകരിച്ചു, പക്ഷെ അപ്പോഴേക്കും സുഹൃത്തിന്റെ മനസ് മാറി. ഒരുമിച്ചുജീവിയ്ക്കാമെന്ന നിലപാട് അവള്‍ മാറ്റി.

കോടതിയിലും പോലീസിലും ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴിനല്‍കിയത്. വാട്‌സാപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി തന്നെ ജീവിക്കും. പക്ഷെ തനിക്ക് പറ്റിയ ചതിയുടെ കഥ ലോകമറിയണമെന്നും ദീപു പറയുന്നു.

ഒക്ടോബര്‍ 24ന് ചെന്നൈയില്‍ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. മനസ്സുമാറി അവള്‍ തിരിച്ചുവരുമെന്നാണ് ദീപുവിന്റെ പ്രതീക്ഷ.


Keywords: Kerala: Love eludes him despite parts change, Kozhikode, News, Local-News, Health, Health & Fitness, Treatment, Lifestyle & Fashion, Press meet, Complaint, Allegation, Court, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?