രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവര്‍ മാത്രമാണോ ഭക്തരെന്ന ചോദ്യവുമായി ദര്‍ശനത്തിനെത്തിയ യുവതികള്‍; സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്നും വാദം

ശബരിമല: (www.kvartha.com 24.12.2018) ശരിയായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആക്ടിവിസ്‌റ്റെന്നും മാവോയിസ്‌റ്റെന്നും മുദ്രകുത്തി ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്ന് ദര്‍ശനത്തിനെത്തിയ യുവതി ബിന്ദു.

ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് അറിയില്ല. രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയ്തവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തരെന്നും അവര്‍ ചോദിച്ചു. ബിന്ദുവിനെയും കൂടെയെത്തിയ കനഗദുര്‍ഗയേയും അപ്പാച്ചിമേടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പ്രതികരിക്കുകയായിരുന്നു അവര്‍.

2 Women Blocked By Protestors 1 Km From Sabarimala Temple In Kerala, Sabarimala Temple, News, Religion, Trending, Protesters, Police, Protection, Kerala.

നിലവില്‍ കേരള സര്‍ക്കാരിലും പോലീസിലും വിശ്വാസമുണ്ട്. മാധ്യമ പബ്ലിസിറ്റിക്കാണ് തങ്ങള്‍ വന്നതെന്ന് പറയുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. തന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നവര്‍ ഭക്തരും അല്ലാത്തവര്‍ ഭക്തരല്ലെന്നുമാണ് പറയുന്നത്. ശാസ്താവിനെ ദര്‍ശിക്കാനാണ് തങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു. അപ്പാച്ചിമേട്ടില്‍ ഇവരെ തടഞ്ഞ പ്രതിഷേധക്കാരെ പമ്പയില്‍നിന്ന് കൂടുതല്‍ പോലീസെത്തി മാറ്റിയ ശേഷം യാത്ര തുടരുകയാണ്.

'ഇവിടെ 144 പ്രഖ്യാപിച്ച സ്ഥലമാണ്. സമാധാനപരമായി നിയമപരമായിട്ടാണ് ദര്‍ശനത്തിന് പോകുന്നത്. രാജ്യത്തെ നിയമം നടപ്പാക്കണം, തുല്യത വേണം. സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കണം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി വാക്കു തന്നതാണ്. അത് പാലിക്കണം.

നിലയ്ക്കല്‍ പോലീസ് സുരക്ഷിതമായി ഞങ്ങളെ പമ്പ വരെ എത്തിച്ചു. എന്ത് പ്രതിഷേധമുണ്ടായാലും കയറും. അതില്‍ ഒരു മാറ്റവുമില്ലെന്നും ഇരുവരും വ്യക്തമാക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മലചവിട്ടുന്നത്.

അതിനിടെ, മരക്കൂട്ടം പിന്നിട്ടുമുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. നേരത്തെ അപ്പാച്ചിമേട്ടില്‍ യുവതികളെ തടഞ്ഞെങ്കിലും പോലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കി മുന്നോട്ടുകൊണ്ടു പോകുകയായിരുന്നു.

ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന വസ്തുക്കള്‍ റോഡിലിട്ട് തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പോലീസ്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചന്ദ്രാനന്തം റോഡില്‍ നിന്ന് മുന്നോട്ടേക്കുള്ള യാത്ര വിഷമം ചെന്നതാണ്. ചന്ദ്രാനന്തം റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതുമാണ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാര്‍ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ വനത്തിലെ മരങ്ങളിലും മറ്റും കയറി നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ പ്രകോപിതരാണ്. പോലീസ് സ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സംഘര്‍ഷം അനുവദിക്കാനാകില്ല. പോലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് യുവതികള്‍ പറഞ്ഞത്. എന്നാല്‍, യുവതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ചുമതല പോലീസിനുണ്ട്. യുവതികള്‍ പോലീസ് സംരക്ഷണം തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറാനെത്തിയത്.

ഇവരുടെ വീടുകള്‍ക്കു മുന്‍പിലും നാമജപ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തിനു പോകുകയാണെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്നു പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതികള്‍ ഇരുവരും നിലയ്ക്കലിലെത്തിയത്. ഇവിടെനിന്ന് പോലീസ് സുരക്ഷയിലാണ് പമ്പയിലും തുടര്‍ന്ന് സന്നിധാനത്തേക്കും യുവതികള്‍ നീങ്ങിയത്. അതിനിടെ, പമ്പയിലും ശരണപാതയിലും മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്.

പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പോലീസ് നീക്കം രാവിലെ പാളുകയായിരുന്നു. പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്. മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പോലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Women Blocked By Protestors 1 Km From Sabarimala Temple In Kerala, Sabarimala Temple, News, Religion, Trending, Protesters, Police, Protection, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?