പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞു സംസ്ഥാന കലോത്സവം

ആലപ്പുഴ: (www.kvartha.com 08.12.2018) സംസ്ഥാന കലോത്സവ വേദികള്‍ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കാന്‍ എല്ലാ വേദികളിലും അരയും തലയും മുറുക്കി സജീവമാണ് ഹരിത കര്‍മ സേനാംഗങ്ങള്‍. പ്ലാസ്റ്റിക് കുപ്പികള്‍ വേദിയുടെ അകത്തേക്കു കടത്തി വിടുമ്പോള്‍ പത്തു രൂപ വാങ്ങി കുപ്പിയില്‍ സ്റ്റിക്കര്‍ പതിക്കും. തിരികെ വേദിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുപ്പി കാണിച്ചാല്‍ പണം തിരികെ നല്‍കുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഒരു കാരണത്താലും പ്ലാസ്റ്റിക് കവറുകള്‍ വേദിയിലേക്കു കടത്തി വിടില്ല. പ്ലാസ്റ്റിക് കവറുമായി വരുന്നവരുടെ കൈയില്‍ നിന്നും അത് വാങ്ങി പകരം റീസൈക്കിള്‍ ചെയ്യാന്‍ സാധ്യമായ തുണി കൊണ്ട് നിര്‍മിച്ച കവറുകള്‍ നല്‍കും. വേദിയിലുടനീളം മാലിന്യം നിക്ഷേപിക്കാനായി പ്ലാസ്റ്റിക് കുടകള്‍ ഒഴിവാക്കി തെങ്ങിന്റെ ഓലകള്‍ ഉപയോഗിച്ചുള്ള തികച്ചും പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്തുക്കളാണ് ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.

State school arts festival is observing green protocol, Alappuzha, News, Trending, State School Fest, Health, Health & Fitness, Education, Kerala.

പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് കലോത്സവ നഗരിയുടെ പ്രവര്‍ത്തനം. കലവറ, ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്ലാസ്റ്റിക്കിന് പ്രവേശനമില്ല. സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയാണ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നത്.


Keywords: State school arts festival is observing green protocol, Alappuzha, News, Trending, State School Fest, Health, Health & Fitness, Education, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?