നാട് മുഴുവനും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ കഴിയുന്നവര്‍ നേതൃപദവികള്‍ക്ക് അലങ്കാരം: അഡ്വ. ഹനീഫ ഹുദവി
ദുബൈ (www.evisionnews.co): നാട് മുഴുവനും ഉറങ്ങിക്കഴിയുമ്പോഴും ഉണര്‍ന്നിരിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംഘടനകള്‍ക്ക് എപ്പോഴും അലങ്കാരങ്ങളായിരിക്കുമെന്നും വിനയം,വിഷന്‍,സമര്‍പ്പണം തുടങ്ങി കുറേയധികം ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ളവരാണ് നേതൃനിരയിലേക്ക് എത്തേണ്ടതെന്നും പ്രമുഖ പണ്ഡിതനും യുവ വാഗ്മിയുമായ അഡ്വ. ഹനീഫ് ഹുദവി ദേലംപാടി അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തന്‍ഷീത്ത് 2018 എന്ന നേതാക്കള്‍ക്കുള്ള ചുമതലകളും അധികാരങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്/മുനിസിപ്പല്‍, മണ്ഡലം ജില്ലാ പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായ് സംഘടിപ്പിച്ച ക്ലാസാണ് തന്‍ഷീത്. കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക മാനേജറും യുഎഇ കെഎംസിസി ജനഃറല്‍ സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യുവ വ്യവസായി യുകെ യൂസുഫിന് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം എളേറ്റില്‍ സമ്മാനിച്ചു. ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അന്വര് നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കര്‍ പെര്‍ദന, ഹസൈനാര്‍ തോട്ടുംഭാഗം, എംഎ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഹക്കീം തങ്ങള്‍, ഹനീഫ് ചെര്‍ക്കള, ടികെസി അബ്ദുല്‍ കാദര്‍ ഹാജി മുനീര്‍ ചെര്‍ക്കള ഹക്കീം ഹുദവി, അബ്ദുല്‍ അസീസ് ബാഖവി, സിഎച്ച് നൂറുദ്ദിന്‍ സലിം ചെരങ്ങായി, മഹ്മൂദ് ഹാജി പൈവളികെ, ഹസൈനാര്‍ ബീജന്തടുക്ക, യൂസുഫ് മുക്കൂട്, അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, ഫൈസല്‍ മൊഹ്‌സിന്‍, ഇ.ബി അഹ്മദ് ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവ, എജിഎ റഹ്മാന്‍, പി.ഡി നൂറുദ്ദീന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ അലി കൈതക്കാട്, ഇബ്രാഹിം ബേരികെ, സിദ്ദീഖ് കനിയടുക്കം, സുബൈര്‍ മാങ്ങാട്, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം വി.പി വലിയപറമ്പ് ഇക്ബാല്‍ വഴുവക്കാട്, ഷുക്കൂര്‍ മാടക്കാല്‍, സഫ്വാന്‍ അണങ്കൂര്‍, ഷുഹൈല്‍ കോപ്പ, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ, സുല്‍ഫി ഷേണി, മുനീര്‍ ബേരികെ, മുനീര്‍ പള്ളിപ്പുറം, അഷ്റഫ് അലി, മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ പുഞ്ചാവി, ശിഹാബ് പാണത്തൂര്‍, താജുദ്ദീന്‍ പാണത്തൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ബഷീര്‍ ബല്ലാകടപ്പുറം, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment