ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: യുവാവ് പിടിയില്‍
കണ്ണൂര്‍ (www.evisionnews.co): ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണക്കടത്ത് ഡിആര്‍ഐ പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നും പിടികൂടിയത്. അബൂദാബിയില്‍ നിന്നുംവന്ന മുഹമ്മദ് ഷാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്. ഈമാസം ഒമ്പതിനാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
Powered by Info News For You

Comments
Post a Comment