അയ്യപ്പന്മാര്‍ക്ക് വെട്ടേറ്റ സംഭവം; കായംകുളത്ത് ആറ് പേര്‍ പിടിയില്‍
കായംകുളം : (www.kvartha.com 27.12.2018) ശബരിമലയില്‍ പോകാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടയില്‍ യുവാക്കളായ സ്വാമിമാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. എരുവ കിഴക്ക് മുറിയില്‍ തോണ്ടോലില്‍ പടീറ്റതില്‍ വിജിത്ത് (21 ), കൃഷ്ണപുരം കാപ്പില്‍വേക്ക് മുറിയില്‍ അഖില്‍ അസ്‌ക്കര്‍ -26), കാപ്പില്‍ മേക്ക് നൗഫല്‍ ഡമ്പോളി (23), ഓച്ചിറ കൊല്ലശ്ശേരി തറയില്‍ വിഷ്ണു (20), പുതുപ്പള്ളി ഗോവിന്ദ മുട്ടം സത്യാലയത്തില്‍ അനൂപ് (23), കായംകുളം എസ് ഡി വാര്‍ഡില്‍ മാമൂട്ടില്‍ ഹൗസില്‍ ബാബു (27) എന്നിവരാണ് അറസ്റ്റിലായത്.
തെക്കേ മങ്കുഴി ചിറയില്‍ പടീറ്റതില്‍ മിഥുന്‍ (19 ), എരുവ മണ്ണൂരേത്ത് തറയില്‍ രാജേഷ് (അപ്പു-23 ) എന്നിവര്‍ക്കാണ് ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് എരുവ ക്ഷേത്രത്തിന് സമീപം വെച്ച് വെട്ടേറ്റത്. രാത്രി ശബരിമല ദര്‍ശനത്തിന് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു . എരുവ ക്ഷേത്രത്തിന് സമീപം ബൈക്കില്‍ നില്‍ക്കുകയായിരുന്ന ഇവരെ രാത്രി ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ടശേഷം വെട്ടി പരിക്കേല്പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പത്തിയൂരില്‍ ഒരു വീട്ടിലുണ്ടായിരുന്ന ആക്രമണത്തില്‍ അറസ്റ്റിലായ വിജിത്തിന്റെ കൂട്ടുകാരന്‍ രഞ്ജിത്തിന് പരിക്കേറ്റിരുന്നു. അതിന് പ്രതികാരം ചെയ്യാന്‍ വരുമ്പോള്‍ ആണ് രഞ്ജിത്തിനെ ആക്രമിച്ച വരുടെ സുഹൃത്തുക്കളെ എരുവയില്‍ വെച്ച് കണ്ടത് . ശബരിമലയില്‍ പോകേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കില്‍ കായംകുളത്തേക്ക് വരുമ്പോള്‍ എരുവ ക്ഷേത്രത്തിന് സമീപം വെച്ച് തടഞ്ഞ് നിര്‍ത്തിയാണ് ഇവരെ വെട്ടിയത്. മിഥുന് കൈക്കും രാജേഷിന് മുഖത്തും കാലിനും കൈയ്യുടെ തോളിനും ആയിരുന്നു വെട്ടേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attacked Ayyappa devotees; Six people have been arrested in Kayamkulam, Attack, Religion, Crime, Criminal Case, Police, Arrested, Crime, Criminal Case, Injured, hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment