ബെള്ളൂര്‍ സ്‌കൂളില്‍ കൊമേഴ്സ് ബാച്ച് അനുവദിക്കണം: എം.എസ്.എഫ്

നാട്ടക്കല്‍ (www.evisionnews.co): വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന മേഖലയിലെ ഏക വിദ്യാലയമായ ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊമേഴ്സ് ബാച്ച് അനുവദിക്കണമെന്ന് 'ഗത കാലങ്ങളുടെ പുനര്‍വായന പോരാട്ടമാണെന്ന്' മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന എം.എസ്.എഫ് നാട്ടക്കല്‍ ശാഖാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നിലവില്‍ സയന്‍സും ഹ്യൂമാനിറ്റീസ് കോഴ്‌സ് മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ നിരവധി കുട്ടികളാണ് സീറ്റ് ലഭിക്കാതെ നെട്ടോട്ടമോടുന്നത്. കൊമേഴ്‌സ് ബാച്ച് അനുവദിക്കുകയാണെങ്കില്‍ ആ ഓപ്ഷന്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്നും യോഗം ആവശ്യപ്പെട്ടു. 

കെ.ബി അഷ്റഫ് ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ നൗഷാദ് ആദൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസൈനാര്‍ നാട്ടക്കല്‍, ബി. നിസാര്‍, അനവര്‍ കാനക്കോട്, താജു ചോന്നവെള്ളം സംസാരിച്ചു. ഭാരവാഹികള്‍: ഖമറു കുളത്തിങ്കര (പ്രസി), ബാസിത്ത്, സൈനു, കമറു ലുലു (വൈസ് പ്രസി), കെ.ബി ബാത്തിഷ (സെക്ര), ആഷിഖ്, അനസ്, മജീദ് (ജോ. സെക്ര), ഖലീല്‍ സഫര്‍ (ട്രഷ).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?