ഷാര്‍ജയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഷാര്‍ജ: (www.kasargodvartha.com 20.12.2018) ഷാര്‍ജയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര കെ കെ പുറം സ്വദേശിയും ഷാര്‍ജ ഇന്‍വെസ്റ്റ് ബാങ്ക് ഉദ്യോഗസ്ഥനുമായ കെ മുഹമ്മദ് അഷ്‌റഫ് (67) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിയോടെയായിരുന്നു അന്ത്യം. 35 വര്‍ഷമായി ഷാര്‍ജയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് അഷ്‌റഫ്. ഒന്നര മാസം മുമ്പാണ് നാട്ടിലെത്തി ഷാര്‍ജയിലേക്ക് മടങ്ങിയത്.

പരേതരായ കെ കുഞ്ഞഹ് മദ്- പി എച്ച് ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് സുഹറ. മക്കള്‍: അഹ് മദ് റബീഹ്, അബ്ദുല്‍ ആഷിര്‍, ആദില്‍ മുഹമ്മദ് അഷ്‌റഫ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഹസന്‍ ഫസലുല്ല, സുഹറ, കെ മുജീബ് റഹ് മാന്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Top-Headlines, Death, Thalangara, Kasaragod native died in Sharjah
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?