അഞ്ചു വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു; ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ വിവാഹിതനായി
തിരുവനന്തപുരം: (www.kvartha.com 22.12.2018) അഞ്ചു വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു. ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ വിവാഹിതനായി. മാര്‍ ഇവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്ന തിരുവനന്തപുരം സ്വദേശിനി ചാരുലതയാണു വധു. അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണു സഞ്ജു ചാരുലതയെ മിന്നു ചാര്‍ത്തിയത്. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹ സത്ക്കാരം വൈകുന്നേരം നടക്കും.
ഡെല്‍ഹി പോലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. അഞ്ചു വര്‍ഷം മുന്‍പ് ചാരുവിന് താന്‍ ഒരു 'ഹായ്' മെസേജ് അയച്ചതില്‍നിന്നാണ് പ്രണയത്തിന്റെ തുടക്കമെന്നു വ്യക്തമാക്കുന്ന ചെറിയ ഒരു കുറിപ്പ് അടുത്തിടെ സഞ്ജു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിവാഹവാര്‍ത്ത പരസ്യമാക്കി സഞ്ജു കുറിച്ചതിങ്ങനെ:
2013 ഓഗസ്റ്റ് 22ന് 11.11 മണിക്ക് ഞാന്‍ ആദ്യമായി അവള്‍ക്ക് ഒരു ഹായ് അയച്ച ദിവസം. അന്നുമുതല്‍ ഇന്നുവരെ അഞ്ചുവര്‍ഷത്തോളം, ഒരുമിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാനായി കാത്തിരുന്നു. ഈ ഉറ്റകൂട്ടുകാരിയുമായി ഞാന്‍ പ്രണയത്തിലാണെന്നു ലോകത്തെ അറിയിക്കാനുള്ള കാത്തിരിപ്പ്. അതിനിടെ ഞങ്ങള്‍ ഒരുമിച്ചു സമയം ചെലവഴിച്ചു, പക്ഷേ, ഒന്നിച്ചു നടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നുമുതല്‍ അതിനാവും. സന്തോഷത്തോടെ ഈ ബന്ധം അംഗീകരിച്ചതിനു മാതാപിതാക്കളോടു നന്ദി. ചാരൂ, നിന്നെപ്പോലെ ഒരു പെണ്‍കുട്ടി ഒപ്പമുള്ളതില്‍ ഞാനേറെ ആഹ്ലാദിക്കുന്നു. എല്ലാവരുടെയും ഹൃദയത്തില്‍നിന്നുള്ള അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കുണ്ടാവണം....
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala cricketer Sanju Samson ties the knot in a simple ceremony at Kovalam, Thiruvananthapuram, News, Cricket, Marriage, Sports, Video, Kerala.
ഡെല്‍ഹി പോലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. അഞ്ചു വര്‍ഷം മുന്‍പ് ചാരുവിന് താന്‍ ഒരു 'ഹായ്' മെസേജ് അയച്ചതില്‍നിന്നാണ് പ്രണയത്തിന്റെ തുടക്കമെന്നു വ്യക്തമാക്കുന്ന ചെറിയ ഒരു കുറിപ്പ് അടുത്തിടെ സഞ്ജു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിവാഹവാര്‍ത്ത പരസ്യമാക്കി സഞ്ജു കുറിച്ചതിങ്ങനെ:
2013 ഓഗസ്റ്റ് 22ന് 11.11 മണിക്ക് ഞാന്‍ ആദ്യമായി അവള്‍ക്ക് ഒരു ഹായ് അയച്ച ദിവസം. അന്നുമുതല്‍ ഇന്നുവരെ അഞ്ചുവര്‍ഷത്തോളം, ഒരുമിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാനായി കാത്തിരുന്നു. ഈ ഉറ്റകൂട്ടുകാരിയുമായി ഞാന്‍ പ്രണയത്തിലാണെന്നു ലോകത്തെ അറിയിക്കാനുള്ള കാത്തിരിപ്പ്. അതിനിടെ ഞങ്ങള്‍ ഒരുമിച്ചു സമയം ചെലവഴിച്ചു, പക്ഷേ, ഒന്നിച്ചു നടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നുമുതല്‍ അതിനാവും. സന്തോഷത്തോടെ ഈ ബന്ധം അംഗീകരിച്ചതിനു മാതാപിതാക്കളോടു നന്ദി. ചാരൂ, നിന്നെപ്പോലെ ഒരു പെണ്‍കുട്ടി ഒപ്പമുള്ളതില്‍ ഞാനേറെ ആഹ്ലാദിക്കുന്നു. എല്ലാവരുടെയും ഹൃദയത്തില്‍നിന്നുള്ള അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കുണ്ടാവണം....
Keywords: Kerala cricketer Sanju Samson ties the knot in a simple ceremony at Kovalam, Thiruvananthapuram, News, Cricket, Marriage, Sports, Video, Kerala.
Powered by Info News For You

Comments
Post a Comment