'അധികൃതര്‍ തട്ടുകടകള്‍ക്ക് പ്രോത്സാഹനം നല്‍കി ഹോട്ടലുകളെ തളര്‍ത്തുന്നു'

കാസര്‍കോട്: (www.kasargodvartha.com 11.12.2018) എല്ലാ നിയമങ്ങളും പാലിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ പരിശോധനയുടെ പേരില്‍ തളര്‍ത്തുന്ന അധികൃതര്‍ തട്ടുകടകള്‍ക്ക് പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി ബിജുലാല്‍ അഭിപ്രായപ്പെട്ടു. ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക മാന്ദ്യം ഹോട്ടല്‍ വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ അനധികൃത ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പ്രോത്സാഹനം നല്‍കുന്ന അധികൃതരുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമീപനത്തില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് താജ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ആര്‍. ഉണ്ണി മുഖ്യാതിഥിയായിരിന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. ബാവ, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി, ജനറല്‍ നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഗസാലി, വിജയന്‍ തൃക്കരിപ്പൂര്‍, ജയ ഷെട്ടി, രാജന്‍ കളക്കര, ശ്രീനിവാസ ഭട്ട്, അശോക് കുമാര്‍ മുള്ളേരിയ എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hotel, Hotel and Restaurants association against Govt.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?