പരിശീലകനെ പുറത്താക്കിയതിന് പിന്നാലെ പ്രതിരോധ ഭടന്‍ ജിങ്കനും പുറത്തേക്കോ? തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

തിരുവനന്തപുരം: (www.kvartha.com 26.12.2018) പരിശീലകനെ പുറത്താക്കിയതിന് പിന്നാലെ പ്രതിരോധ ഭടന്‍ ജിങ്കനും പുറത്തേക്കോ. ഒരുകാലത്ത് മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ഫുട്‌ബോള്‍ ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ആരാധകരുള്ള ഒരു ടീം ഉണ്ടോയെന്നത് സംശയമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരത്തിനും മൈതാനങ്ങള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കഥ മാറിക്കഴിഞ്ഞു. നിറം മങ്ങിത്തുടങ്ങിയ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ ഇന്ന് ആരാധകര്‍ ഇല്ല. ടീമിന്റെ മോശം പ്രകടനത്തിനെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ സൂപ്പര്‍ താരങ്ങളും ടീം വിടാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Kerala Blasters: Sandesh Jhingan, Halicharan Narzary among players likely to leave, Thiruvananthapuram, News, Football Player, Sports, Trending, Kerala Blasters, Report, Kerala

ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കാന്‍, മലയാളി സൂപ്പര്‍ താരം സി.കെ.വിനീത്, യുവതാരം ഹോളി ചരണ്‍ നര്‍സാണി തുടങ്ങിയവരാണ് ടീം വിടാന്‍ ഒരുങ്ങുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് ഇവര്‍ ബ്ലാസ്റ്റേഴ്സില്‍ നിന്നും പുറത്ത് പോകുന്നത്. ജിങ്കനെ സ്വന്തമാക്കാന്‍ അത്ലറ്റികൊ ഡി കൊല്‍ക്കട്ട തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. 

ജിങ്കാന്‍ ടീം വിട്ടാല്‍ അത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ഇതിനൊപ്പമാണ് കൊമ്പന്മാരുടെ മലയാളി മുഖമായ സി.കെ.വിനീതും ടീം വിടുന്നത്. കഴിഞ്ഞ സീസണുകളില്‍ മിന്നും പ്രകടനം കാഴ്ച വച്ച വിനീതിന് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നല്ല രീതിയില്‍ കളിക്കാനായിരുന്നില്ല. സീസണ്‍ പകുതിയിലേറെ കഴിയുമ്പോഴും രണ്ട് ഗോളുകള്‍ മാത്രമാണ് വിനീതിന് നേടാനായത്. ഇതിന് പുറമെ ആരാധകരോട് കലഹിച്ചതിലൂടെ ടീമിന് ചീത്തപ്പേരുമുണ്ടായി.

ഇതിന് പുറമെയാണ് ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഹോളിചരണ്‍ നര്‍സാരിയുടെ പ്രകടനം. 12 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളിന് അസിസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇതോടെയാണ് താരത്തിന്റെ നിലയും പരുങ്ങലിലായത്. ഏഷ്യാകപ്പിന് ശേഷം മൂവരും ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടാകില്ലെന്നാണ് സൂചന. തോല്‍വിക്ക് പിന്നാലെ താരങ്ങള്‍ കൂടി മടങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിനെ പൂര്‍ണമായും തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Blasters: Sandesh Jhingan, Halicharan Narzary among players likely to leave, Thiruvananthapuram, News, Football Player, Sports, Trending, Kerala Blasters, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?