ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമായി നെക്‌സോണ്‍
മുംബൈ: (www.kvartha.com 11.12.2018) ടാറ്റയുടെ കോംപാക്ട് എസ്യുവിയായ നെക്‌സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്നും റേറ്റിങ് നേടിയ നെക്‌സോണ്‍, വെറും മൂന്ന് മാസം കൊണ്ട് നിലമെച്ചപ്പെടുത്തിയാണ് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയത്. കുട്ടികളുടെ സുരക്ഷയില്‍ മാറ്റമില്ല.
ഇടിയുടെ ആഘാതം ബോണറ്റ് പോര്‍ഷനില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ സാധിച്ചത് വാഹനത്തിന്റെ ബോഡിയുടെ കരുത്തിനെ കാണിക്കുന്നതാണ്. അതേസമയം, പാസഞ്ചര്‍ ക്യാബിനിലുള്ളവര്‍ക്ക് നെക്‌സോണ്‍ ഒരുക്കുന്ന സുരക്ഷ പ്രശംസനീയമാണ്.
ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ രൂപകല്‍പ്പനാശൈലി പിന്തുടര്‍ന്നിരിക്കുന്ന വാഹനമാണ് ടാറ്റാ നെക്‌സോണ്‍. ഉയര്‍ന്ന ഊര്‍ജ ആഗീകരണ ശേഷിയുള്ള ശക്തമായ സ്റ്റീല്‍ കൊണ്ടുള്ള നിര്‍മാണം മൂലം ഊര്‍ജത്തെ ഫലപ്രദമായി ആഗിരണം ചെയ്ത് ഇടിയുടെ ആഘാതത്തില്‍ നിന്ന് യാത്രക്കാരന്റെ കമ്പാര്‍ട്ട്‌മെന്റിനെ പൂര്‍ണമായും സംരക്ഷിക്കുന്നു.
ഡ്രൈവര്‍, പാസഞ്ചര്‍ സുരക്ഷയ്ക്കായി നെക്‌സോണ്‍ പ്രീടെന്‍ഷനര്‍, ലോഡ്‌ലിമിറ്റര്‍, ക്രാഷ്‌ലോക്കിങ് ടങ് എന്നിവയോടുകൂടിയ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും സീറ്റിബെല്‍റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് അടിയന്തിര സാഹചര്യങ്ങളില്‍ അനിയന്ത്രിതമായുള്ള മുമ്പോട്ടുള്ള ചലനത്തെ തടയുകയും മുറിവുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
കാലുകള്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നതിനും, പരിക്കുകള്‍ ഒഴുവാക്കുന്നതിനും പെഡല്‍ ബ്ലോക്കേഴ്‌സ് ഉപയോഗിച്ചുകൊണ്ട് വാഹനത്തിന്റെ ഫൂട്ട്വെല്‍ ഭാഗം ശക്തിപ്പെടുത്തിയിരിക്കുന്നു. ഇത് അപകടങ്ങളില്‍ നിന്നു യാതക്കാരുടെ കാലുകളെ പൂര്‍ണമായും സംരക്ഷിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tata Nexon scores 5-stars crash safety rating from Global NCAP, Mahindra Marazzo gets 4-stars, Mumbai, News, Business, Technology, Vehicles, Car, Children, Protection, National.

Powered by Info News For You

Comments
Post a Comment