പിതൃസഹോദരന്റെ കുത്തേറ്റ് ഒമ്പതുകാരന് ദാരുണാന്ത്യം
പാലക്കാട് (www.evisionnews.co): പാലക്കാട് കൊപ്പത്ത് പിതൃസഹോദരന്റെ കുത്തേറ്റ ഒമ്പത് വയസുകാരന്‍ മരിച്ചു. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊലപ്പെട്ടത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
വീട്ടിലുണ്ടായ വഴക്കിനിടെ ഇബ്രാഹിമിന്റെ സഹോദരനായ നബീല്‍ ഇബ്രാഹിം ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത് കുത്തിയ മുഹമ്മദ് നബീല്‍ മുഹമ്മദ് ഇബ്രാഹിമിന്റെ ഏഴ് വയസ്സുകാരനായ അനിയന്‍ അഹമ്മദിനേയും കുത്തി. ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായ പരിക്കേറ്റ അഹമ്മദ് ഇപ്പോള്‍ ആസ്പത്രിയിലാണ്
മൂന്നു ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നബീല്‍ ഇബ്രാഹിമിനെ നാട്ടുകാര്‍ പിടികൂടി വളാഞ്ചേരി പൊലീസിന് കൈമാറി. ഇയാളെ പിന്നീട് കേസ് അന്വേഷിക്കുന്ന കൊപ്പം പൊലീസിന് വിട്ടു കൊടുത്തു. കോയമ്പത്തൂരില്‍ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് 21-കാരനായ മുഹമ്മദ് നബീലെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പോലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment