വിദ്യാര്‍ത്ഥികളിലെ കാഴ്ച വൈകല്യങ്ങളെ തിരിച്ചറിയാന്‍ എസ്.എഫ്.കെ ട്രെയിനിംഗ്

കാസര്‍കോട് (www.evisionnews.co): ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ സൈറ്റ് ഫോര്‍ കിഡ്സ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. വിദ്യാര്‍ത്ഥികളിലെ കാഴ്ച വൈകല്യങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കാഴ്ചക്കുറവ് മൂലമുണ്ടാകുന്ന പഠന വൈകല്യങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. അധ്യാപകര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ കാഴ്ച വൈകല്യങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ വേണ്ടി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ പ്രത്യേകമായി തയാറാക്കിയ പരിശീലന പരിപാടിയാണ് സൈറ്റ് ഫോര്‍ കിഡ്സ.

അപ്സര പബ്ലിക് സ്‌കൂളില്‍ അധ്യാപകര്‍ക്കായ് നടത്തിയ ട്രെയിനിംഗ് പ്രോഗ്രാം സ്‌കൂള്‍ പ്രിന്‍സിപ്പലും ട്രെയിനറുമായ അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എസ്.എഫ്.കെ പരിശീലകനായ ആര്‍. രാധാകൃഷ്ണന്‍ ക്ലാസ് എടുത്തു. ഒ.കെ. മെഹമൂദ് ഇബ്രാഹിം, ഷിഹാബ് തോരവളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്രറട്ടറി ഫറൂഖ് കാസ്മി സ്വാഗതവും ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ തെക്കില്‍ നന്ദിയും പറഞ്ഞു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?