ഫേസ്ബുക്ക് വഴി പ്രണയംനടിച്ച് പീഡിപ്പിച്ച കേസ്: കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍ (www.evisionnews.co): സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേരെ കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് മുളിയാറിലെ വിനോദ് (20), അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിനോദും അര്‍ജുനും പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയിലാണ് കേസ്. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസിലെത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment