വനിതാ മതിലിനായി ക്ഷേമ പെന്‍ഷനില്‍ നിന്നും പണംപിരിവ്: ജോയിന്റ് രജിസ്ട്രാര്‍ അന്വേഷിക്കും

(www.evisionnews.co) വനിതാ മതിലിന് വേണ്ടി പാലക്കാട് ജില്ലയില്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവരില്‍ പണം പിരിവ് നടത്തിയ സംഭവം അന്വേഷിക്കാന്‍ ജോയിന്റ് റജിസ്ട്രാര്‍ക്ക് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. പുതുശേരിയിലെ സഹകരണ ബാങ്കില്‍ നിന്നും പിരിവ് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 100 രൂപവീതം ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും പിരിക്കുന്ന വാര്‍ത്ത മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതെന്നാണ് വിവരം.
പ്രാദേശിക തലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വനിതാ മതിലിനായി വലിയ തോതില്‍ പണ പിരിവ് നടക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നതിന് സംഘാടക സമിതി തയ്യാറായിട്ടില്ല. അതേസമയം നവോത്ഥാനമൂല്യ സംരക്ഷണ സമിതി കൂപ്പണ്‍ അച്ചടിച്ച് പിരിവ് നടത്തുന്നില്ലെന്നാണ് സംഘാടക സമിതി അറിയിച്ചിരിക്കുന്നത്. നേരത്തെ ക്ഷേമപെന്‍ഷക്കാരുടെ കൈയില്‍ നിന്നും നിര്‍ബന്ധിതമായി പിരിവ് വനിതാ മതിലിന്റെ പേരില്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാലക്കാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളേയും പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി എല്ലാ മത വിഭാഗങ്ങളേയും ക്ഷണിക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ന്യൂനപക്ഷ മത മേലധ്യക്ഷന്മാരേയും ന്യൂനപക്ഷങ്ങളേയും ക്ഷണിക്കണമെന്ന് സി.പി.എം സര്‍ക്കാരിനോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.തീരുമാനം സര്‍ക്കാരിനെ ഉടന്‍ അറിയിക്കും. വര്‍ഗീയ മതിലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
Powered by Info News For You
Comments
Post a Comment