കല്യാണ വീട്ടില്‍ നിന്നും രണ്ടരലക്ഷം കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് (www.evisionnews.co): കല്യാണ വീട്ടിലെ ഷെല്‍ഫില്‍ നിന്നും രണ്ടരലക്ഷം രൂപ കവര്‍ച്ചചെയ്ത കേസില്‍ വീഡിയോ കാമറ സഹായിയായ യുവാവിനെ ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തു. കിഴക്കുംകര മണലിലെ ഭാസ്‌കരന്റെ മകന്‍ അശ്വിന്‍ എന്ന അപ്പൂ സി (22)നെയാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. നവംബര്‍ 24ന് ബസ് സ്റ്റാന്റിന് പിന്നിലെ ശ്രമിക് ഭവന് സമീപത്തെ പുതിയവളപ്പില്‍ വീട്ടില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് അശ്വിന്‍ പണംകവര്‍ന്നത്. കൃഷ്ണന്റെ മകന്‍ ഷൈജുവിന്റെ വിവാഹത്തിന് കാമറ സഹായിയായി എത്തിയതായിരുന്നു അശ്വിന്‍. 

ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കാമറാമാനെയും അശ്വിനെയും ചോദ്യംചെയ്തു. ആദ്യമൊക്കെ നിഷേധിച്ചെങ്കിലും അശ്വിനെ നിരീക്ഷച്ചപ്പോള്‍ ധാരാളമായി പണംചെലവഴിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. സഹോദരിയുടെ വിവാഹത്തിന് ഒന്നര പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിന്‍ സമ്മാനമായി നല്‍കിയിരുന്നു. കല്യാണത്തില്‍ പങ്കെടുക്കാന്‍ 16 സുഹൃത്തുക്കള്‍ക്ക് ഒരേ നിറത്തിലുള്ള മുണ്ടുംഷര്‍ട്ടും വാങ്ങിക്കൊടുത്തു. ചിട്ടിയുടെ അറുപതിനായിരം രൂപയും പുത്തന്‍ മൊബൈല്‍ ഫോണിന്റെ 16000 രൂപയുടെയും കുടിശിഖ അടച്ചുതീര്‍ക്കുകയും ചെയ്തു. സ്‌കോര്‍പിയോ വാടകക്കെടുത്ത് മൈസൂരില്‍ ഉല്ലാസ യാത്ര നടത്തി. കാഞ്ഞങ്ങാട്ടെ മലനാട് ബാറില്‍ നിന്നുമാത്രം 20,000 രൂപക്ക് സുഹൃത്തുക്കള്‍ക്ക് മദ്യംവാങ്ങിക്കൊടുത്തു. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് തന്ത്രപൂര്‍വമായാണ് അശ്വിനെ കുടുക്കിയത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?