ഉപ്പളയില്‍ നിന്നും വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ട്രാവലറിന് തീപിടിച്ചു
കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ നിന്നും മടിക്കേരിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിന് തീപിടിച്ചു. ട്രാവലറില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മടിക്കേരിയില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനത്തിന് തീപിടിച്ചത്. ഉപ്പള മണ്ണംകുഴി സ്വദേശികളായ ഖാലിദ്, സകറിയ, സലാഹുദ്ദീന്‍ എന്നിവരും അവരുടെ കുടുംബവും ശനിയാഴ്ച രാവിലെയാണ് മടിക്കേരിയിലേക്ക് പുറപ്പെട്ടത്. തീ പിടിക്കുന്നത് കണ്ട് ഇവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു.
Powered by Info News For You

Comments
Post a Comment