ദളിത് വിരുദ്ധ പരാമര്‍ശം: സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

Related imageകാഞ്ഞങ്ങാട് (www.evisionnews.co): പിന്നാക്ക വിഭാഗ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍. തുടര്‍ന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചു. അമ്പതിനായിരം രൂപ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിനും സ ന്തോഷിനെ വിട്ടയക്കുകയായിരുന്നു. 'പന്തിഭോജനം' പുസ്തകത്തെക്കുറിച്ച് പരാമര്‍ശിക്കവെ ജാതീയമായി അയല്‍വാസിയുമായ എല്‍.ഐ.സി ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

ഹൊസ്ദുര്‍ഗ് പൊലിസാണ്് കേസെടുത്തത്. കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖ പ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് സാഹിത്യോത്സവത്തിലാണ് സന്തോഷ് വിവാദ പരമര്‍ശം നടത്തിയത്. പരാതിയെ തുടര്‍ന്ന് സന്തോഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജാരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ശനിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായത്. മാവിലന്‍ സമുദായത്തെയും സര്‍വോപരി പട്ടിക ജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനപ്പൂര്‍വം അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സന്തോഷ് പരമാര്‍ശനം നടത്തിയന്ന പരാതിയിലാണ് സന്തോഷ് അറസ്റ്റിലായത്. എസ്.സി എസ്.ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് സന്തോഷിനെതിരെ കേസെടുത്തത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?