മതവികാരം വ്രണപ്പെുത്തിയെന്ന കേസ്, രഹന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി:(www.kvartha.com 14/12/2018) മതവികാരം വ്രണപ്പെുത്തുന്ന രിതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ നവംബര്‍ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണയില്‍ നടപ്പന്തല്‍ വരെ എത്തിയ രഹ്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. പിന്നീടാണ് രഹ്നയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ പരാമര്‍ശത്തിന്റെ പേരില്‍ പരാതിയുമായി ബിജെപി രംഗത്തെത്തിയത്. തുടര്‍ന്ന് ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High Court, Social Network, Police, Complaint, BJP, Police Station, Bail,Rahna fathima got bail
Powered by Info News For You

Comments
Post a Comment