സൗദിയില്‍ സ്ത്രീശാക്തീകരണം; അഗ്‌നിശമന സേനയിലും സ്വദേശി വനിതകള്‍

ദമ്മാം:(www.kvartha.com 23/12/2018) സൗദിയില്‍ സ്ത്രീശാക്തീകരണം കൂടുതല്‍ മേഖലകളിലേക്ക്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെ അഗ്‌നിശമന സേനയിലും സ്വദേശി വനിതകള്‍ക്ക് പ്രാതിനിധ്യം. ആരാംകോം കമ്പനിയാണ് അഗ്‌നിശമന രംഗത്തെ പതിവുപരിശീലന പരിപാടിയില്‍ രണ്ട് സ്ത്രീകളേയും ഉള്‍പ്പെടുത്തിയത്.

ആദ്യമായാണ് അഗ്‌നിശമന ജോലി രംഗത്ത് സൗദി സ്ത്രീകള്‍ രംഗത്തുവരുന്നതെന്നും ഏറെ സന്തോഷത്തിന് വക നല്‍കുന്ന കാര്യമാണിതെന്നും പ്രോഗ്രാം മേധാവി ഗസാന്‍ അബുല്‍ഫറജ് പറഞ്ഞു. അഗ്‌നിശമന വിഭാഗത്തില്‍ ചേരുകയെന്നത് വലിയ സ്വപ്നമായിരുന്നുവെന്നും ഇപ്പോഴത് യഥാര്‍ഥ്യമായെന്നും പരിശീലനം നേടിയ ജാസി അല്‍ ദോസരി പറഞ്ഞു. പിതാവ് അഗ്‌നിശമന ജോലിക്കാരാനായിരുന്നു. കുടുംബത്തിലൊരാള്‍ ആ പാത പിന്തുടരുന്നതില്‍ പിതാവ് അഭിമാനം കൊള്ളുന്നതായും അവര്‍ പറഞ്ഞു.

News, Saudi Arabia, Gulf, Two Saudi Aramco engineers are the KSA's first certified female firefighters


കമ്പനിയിലെ അഗ്‌നിശമന ജോലിക്കാരില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി പരിശീലനം പൂര്‍ത്തിയാക്കിയ വനിത അബീര്‍ അല്‍ജബര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കൂടി അഗ്‌നിശമന രംഗത്ത് പരിശീലനം നല്‍കുന്നതിലൂടെ ജോലികളില്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുകയാണ് ആരാംകോ ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Saudi Arabia, Gulf, Two Saudi Aramco engineers are the KSA's first certified female firefighters 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?