പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി ഉപദ്രവിച്ചത് ആഴ്ചകളോളം; ഒടുവില്‍ ശല്യം സഹിക്കവയ്യാതെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ബാങ്ക് ജീവനക്കാരനായ യുവാവിന്റെ ജനനേന്ദ്രിയം വീട്ടമ്മ അറുത്തെടുത്തു
മുംബൈ: (www.kvartha.com 27.12.2018) ആഴ്ചകളോളം പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി ശല്യംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം ഒടുവില്‍ വീട്ടമ്മ മുറിച്ചുകളഞ്ഞു. ബുധനാഴ്ച മഹാരാഷ്ട്രയിലെ താനെയിലാണു സംഭവം.
രണ്ടു പേരുടെ സഹായത്തോടെയാണ് തുഷാര്‍ പൂജാരെ (30) എന്ന യുവാവിന്റെ ജനനേന്ദ്രിയം 47 കാരി അറുത്തെടുത്തത്. മള്‍ട്ടിനാഷനല്‍ ബാങ്കിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ് അക്രമത്തിനിരയായ തുഷാര്‍ പൂജാരെ. ഐസിയുവില്‍ തുടരുന്ന ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആഴ്ചകളായി യുവാവു തന്നെ ശല്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നു സ്ത്രീ പോലീസിന് മൊഴി നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പ് അക്രമത്തിനിരയായ യുവാവു സ്ത്രീയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അവരുടെ ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. ഇതേ ചൊല്ലി കുറ്റക്കാരിയായ സ്ത്രീയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതോടെ അസ്വസ്ഥയായ സ്ത്രീ യുവാവിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. യുവാവിനെ അക്രമിക്കാന്‍ തേജസ് മാത്രെ, പ്രവീണ്‍ കെനിയ എന്നിവരുടെ സഹായവും വീട്ടമ്മ സ്വീകരിച്ചു.
ബാങ്ക് ജീവനക്കാരനായ യുവാവിനെ വായ്പ തരപ്പെടുത്താനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തുകയും തുടര്‍ന്ന് തേജസ് മാത്രെ, പ്രവീണ്‍ കെനിയ എന്നിവര്‍ യുവാവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം സ്ത്രീയെത്തി യുവാവിന്റെ ജനനേന്ദ്രിയം അറുത്തുകളയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഇവര്‍ തന്നെ ദോംബിവാലിയിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പിന്നീട് ഇയാളെ എയിംസ് ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ജീവന്‍ രക്ഷിക്കുന്നതിനാണ് ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചതെന്ന് സ്ത്രീ പോലീസിനോടു പറഞ്ഞു.
പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൊലപാതകശ്രമമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യം താന്‍ തനിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു സ്ത്രീ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു വിശ്വാസത്തിലെടുക്കാത്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തു. അക്രമത്തിനിരയായ യുവാവിന്റെ ജനനേന്ദ്രിയവും അക്രമത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
Keywords: Mumbai: Woman chops man’s penis after he allegedly ‘tortured’ her for a few days, Mumbai, News, Crime, Criminal Case, Police, Arrested, Attack, Woman, National.

Powered by Info News For You

Comments
Post a Comment