പ്രസാദത്തില്‍ കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍; മതിയായ വെന്റിലേറ്ററുകള്‍ ഇല്ലാത്തത് തിരിച്ചടിയാകുന്നു; പ്രസാദം കഴിച്ച നിരവധി കാക്കകളും ചത്തൊടുങ്ങി
ബംഗലൂരു: (www.kvartha.com 15-12-2018) കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ പ്രസാദത്തില്‍ കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍. കിച്ചു മരണ്ട ക്ഷേത്രത്തിലെ പ്രസാദം കഴിച്ച വിശ്വാസികളാണ് വിഷബാധയേറ്റ് മരിച്ചത്. തക്കാളിയും അരിയും ഉപയോഗിച്ചുണ്ടാക്കിയ പ്രസാദം കഴിച്ച് നിരവധി കാക്കളും ചത്തൊടുങ്ങിയിട്ടുണ്ട്. ചത്ത കാക്കകളില്‍ ചിലതിനെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കീടനാശിനി തളിച്ച തക്കാളി ഉപയോഗിച്ച് പ്രസാദമുണ്ടാക്കിയതാണോ അതോ കീടനാശിനി മനപൂര്‍വ്വം ഉപയോഗിച്ചതാണോ എന്ന് വ്യക്തമല്ല.
പ്രസാദം കഴിച്ച തൊണ്ണൂറോളം പേരാണ് ചികില്‍സ തേടി എത്തിയിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരുന്നുണ്ട്. മതിയായ വെന്റിലേറ്ററുകള്‍ ആശുപത്രികളില്‍ ഇല്ലാത്തത് ചികില്‍സയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.
മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ ഒളിവിലാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രസാദത്തില്‍ വിഷാംശത്തിന് കാരണമായതെന്ന് മന്ത്രി പുത്തരംഗ ഷെട്ടി വ്യക്തമാക്കി.
കുറ്റക്കാര്‍ ആരായിരുന്നാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നുണ്ട്.
47 പേരെ ബംഗലൂരുവിലെ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 17 പേരെ മൈസൂരിലെ ജെ എസ് എസ് ആശുപത്രിയിലും. ബാക്കിയുള്ളവരെ മൈസൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിഷബാധയേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: BENGALURU: Two people have been arrested after 11 people died and over 90 were hospitalised after consuming religious food offering - or prasad - at a temple in Karnataka's Chamarajanagar district on Friday, a minister in the state cabinet said.
Keywords: National, Karnataka, Prasad

Powered by Info News For You

Comments
Post a Comment