കാസര്‍കോട്ടും എ ടി എം കവര്‍ച്ചാ ശ്രമം; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 28.12.2018) കാസര്‍കോട്ടും എ ടി എം കവര്‍ച്ചാ ശ്രമം. കാസര്‍കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള എസ് ബി ഐയുടെ എ ടി എം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. മെഷീനിന്റെ പൂട്ട് തകര്‍ത്തിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പ്രഥമിക അന്വേഷണം നടത്തി.

എസ് ബി ഐ ബാങ്ക് മാനേജര്‍ ശ്രീനാഥിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ എറണാകുളം, കോട്ടയം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ തുടര്‍ച്ചയായുണ്ടായ എ ടി എം കവര്‍ച്ചകളും, കവര്‍ച്ചാശ്രമങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഉത്തരേന്ത്യക്കാരായ പ്രതികളെ പോലീസ് സാഹസീകമായി അറസ്റ്റ് ചെയ്തതോടെയാണ് കവര്‍ച്ചയ്ക്ക് ശമനമുണ്ടായത്.

ഇതിനിടയിലാണ് കാസര്‍കോട്ട് എ ടി എം കവര്‍ച്ചാ ശ്രമം നടന്നിരിക്കുന്നത്. വിലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് ശേഷം എ ടി എം കൗണ്ടറിലെ സി സി ടി വി പരിശോധിക്കുമെന്ന് എസ് ഐ അജിത്ത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

WATCH VIDEO











(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, ATM, Robbery-Attempt, കേരള വാര്‍ത്ത, Crime, Robbery-Attempt in ATM at Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?