മുത്തൂറ്റ് ഫൈനാന്സ് ജീവനക്കാരനെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
കാസര്കോട് (www.evisionnews.co): ബാങ്ക് റോഡിലെ മുത്തൂറ്റ് ഫൈനാന്സ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ബേക്കല് കണിയംപാടി സന്തോഷ് നിവാസിലെ പി.വി പക്കീരന്റെ മകന് ശ്രീജിത്തിനെ (32) യാണ് ശനിയാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന് കിടന്നതായിരുന്നു. രാവിലെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില് കാണപ്പെട്ടത്.
വിവരമറിഞ്ഞ് ബേക്കല് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്ക്വസ്റ്റിന് ശേഷം കാസര്കോട് ജനറല് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ചന്ദ്രികയാണ് മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്: സന്തോഷ് കുമാര്, ഉഷ, ദീപ.
Powered by Info News For You

Comments
Post a Comment