പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി; പാക്ക് പൗരന്റെ വധശിക്ഷ ശരിവച്ച് അബുദാബി പരമോന്നത കോടതി
അബുദാബി: (www.kvartha.com 26.12.2018) പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പാക്ക് പൗരന്റെ വധശിക്ഷ അബുദാബി പരമോന്നത കോടതി ശരിവച്ചു. കേസിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ച കോടതി 19 മാസം നീണ്ട വാദത്തിനുശേഷമാണ് അന്തിമ വിധി പുറപ്പെടുവിച്ചത്.
Keywords: Death penalty upheld in 11-year-old boy’s molest, murder case, Abu Dhabi, News, Murder case, Crime, Criminal Case, Court, Death Penalty, Gulf, World.
2017 മേയ് മാസത്തിലാണ് പാക്ക് സ്വദേശിയായ അസാന്‍ മജീദ് എന്ന പതിനൊന്നുകാരന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയും മൃഗീയമായി കൊല്ലപ്പെടുകയും ചെയ്തത്. കേസില്‍, അബുദാബി പ്രാഥമിക കോടതി പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷയാണ് വിധിച്ചത്. ഇത് ചോദ്യം ചെയ്ത് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചു.
പീഡനം, കൊലപാതകം തുടങ്ങിയ എല്ലാ ആരോപണങ്ങളും പ്രതി അപ്പീല്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. എന്നാല്‍, എസി മെക്കാനിക്കായ 33 വയസുള്ള പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യം. അന്തിമ വിധി പുറപ്പെടുവിക്കുന്ന ദിവസം കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളും മുത്തച്ഛനും കോടതിയില്‍ എത്തിയിരുന്നു.

'ഏറെക്കാലമായി വിധിക്കായി കാത്തിരിക്കുന്നു. ഒടുവില്‍ കോടതി അത് വ്യക്തമാക്കി. ഞങ്ങള്‍ ഈ വിധിയില്‍ തൃപ്തരാണ്. ഞങ്ങളുടെ മകനെ കൊലപ്പെടുത്തിയവന് വധശിക്ഷ നല്‍കണമെന്നായിരുന്നു ആഗ്രഹം. ഇന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചു'- കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഡോ. മജീദ് ജന്‍ജുവ പറഞ്ഞു.
കേസില്‍ പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ;
പാക്ക്് പൗരനായ പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുന്‍പ് മുതല്‍ കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാള്‍ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോള്‍ കുട്ടിയോട് വലിയ സ്‌നേഹപ്രകടനമാണ് ഇയാള്‍ കാണിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം പ്രാര്‍ഥനയ്ക്കായി കുട്ടി പിതാവിനൊപ്പം പള്ളിയില്‍ പോകുമെന്ന കാര്യം ഇയാള്‍ക്കറിയാം. സംഭവം നടന്ന ദിവസം, പ്രതി പര്‍ദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്.
കുട്ടി പള്ളിയില്‍ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേര്‍ത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നു. പതിനൊന്നുകാരന്‍ പീഡനത്തെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പ്രതിയ്‌ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പര്‍ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കല്‍, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ നിര്‍ണായകമായത് പ്രതി കുട്ടിയുടെ താമസസ്ഥലത്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യമാണ്. സ്ത്രീവേഷത്തില്‍ ഇയാള്‍ സ്ഥലത്ത് എത്തുന്നതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചിരുന്നു.
പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മുറൂര്‍ റോഡിലെ ഫ് ളാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി ആസൂത്രിതമായാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിഭാഗത്തിന്റെ വാദം
കൃത്യം നടക്കുമ്പോള്‍ പ്രതിയുടെ മാനസീകനിലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ആദ്യം വാദിച്ചത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ ഇക്കാര്യം പൊളിഞ്ഞു. പിന്നീട് സിഐഡി ഓഫിസര്‍മാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മൊഴി നല്‍കിയതെന്നാണ് പ്രതി മുന്‍പ് കോടതിയില്‍ പറഞ്ഞത്.

വിഡിയോ ചിത്രീകരിച്ചതും ഇത്തരത്തില്‍ ആണ്. ഉദ്യോഗസ്ഥര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും മര്‍ദനത്തിനിടെ തന്റെ പല്ല് പൊട്ടിയെന്നും പ്രതി പറഞ്ഞു. പോലീസ് തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചതാണ്. ഒരിക്കലും പര്‍ദധരിച്ചിട്ടില്ല. പോലീസുകാര്‍ നിര്‍ബന്ധിച്ച് പര്‍ദ ധരിപ്പിച്ച് ചിത്രമെടുക്കുകയായിരുന്നുവെന്നും പാക്ക് പൗരന്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറും സിഐഡികളും ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതി ആവര്‍ത്തിച്ചു.
പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക്ക് പൗരന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. സംഭവം നടക്കുമ്പോള്‍ തന്റെ കക്ഷി ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം വാദങ്ങള്‍ എല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക്ക് പൗരന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. സംഭവം നടക്കുമ്പോള്‍ തന്റെ കക്ഷി ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം വാദങ്ങള്‍ എല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
Keywords: Death penalty upheld in 11-year-old boy’s molest, murder case, Abu Dhabi, News, Murder case, Crime, Criminal Case, Court, Death Penalty, Gulf, World.
Powered by Info News For You

Comments
Post a Comment