തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സ്വന്തം എം.പി
(www.evisionnews.co) അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്ക് സ്വന്തം എം.പിയുടെ വിമര്‍ശനം. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ രാമക്ഷേത്ര നിര്‍മ്മാണത്തിനും നഗരങ്ങളുടെ പേരു മാറ്റുന്നതിനും ശ്രദ്ധയൂന്നിയതാണ് ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് കാക്കടെ.
മോദി തന്നെ ഉയര്‍ത്തികൊണ്ടു വന്ന വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും മോദി തന്നെ മറന്നുവെന്നും അമ്പലവും പ്രതിമകളും പണിയുന്നതിലും പേരുമാറ്റുന്നതിലുമാണ് മോദി ശ്രദ്ധിച്ചതെന്നും കാക്കടെ തുറന്നടിച്ചു. ബി.ജെ.പിക്ക് ഏറ്റവും തിരിച്ചടി നേരിട്ട ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കര്‍ഷകരെ കയ്യൊഴിഞ്ഞതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്.
Powered by Info News For You

Comments
Post a Comment