അവധി ആഘോഷിക്കാന്‍ സൗദിയിലെത്തിയ യുവതിയും നാലു മക്കളും കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവും മറ്റൊരു മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ്: (www.kvartha.com 26.12.2018) അവധി ആഘോഷിക്കാന്‍ സൗദിയിലെത്തിയ യുവതിയും നാലു മക്കളും കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയിലുണ്ടായ കാര്‍ അപകടത്തിലാണ് എമിറാത്തി യുവതിയും നാലു മക്കളും ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം 18 വയസ്സുള്ള അഞ്ചാമത്തെ മകളും പിതാവും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍ നുറൈഹയിലാണ് അപകടമുണ്ടായത്. 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, എട്ടും 22ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ശീതകാല അവധി ആഘോഷിക്കാനാണ് കുടുംബം സൗദിയില്‍ എത്തിയത്. രണ്ടു കാറുകളിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. എതിരെ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ മാതാവ് ഓടിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ 18 വയസ്സുള്ള പെണ്‍കുട്ടി ഒഴികെ എല്ലാവരും മരിച്ചു. അല്‍ നുറൈഹയിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം മരിച്ചവരുടെ മൃതദേഹം കബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 4 children from UAE family killed in Saudi car crash, Accidental Death, News, Riyadh, Saudi Arabia, Car accident, hospital, Treatment, Obituary, Dead, Gulf, World.
Keywords: 4 children from UAE family killed in Saudi car crash, Accidental Death, News, Riyadh, Saudi Arabia, Car accident, hospital, Treatment, Obituary, Dead, Gulf, World.
Powered by Info News For You

Comments
Post a Comment