കാസര്‍കോട് സ്വദേശി വയനാട്ടില്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍
വയനാട്: (www.kasargodvartha.com 25.12.2018) കാസര്‍കോട് സ്വദേശി വയനാട്ടില്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അഹ് മദ് അജീറിനെ (24)യാണ് വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സംഘവും, വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇയാളില്‍ നിന്നും 1.150 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാനന്തവാടി ടൗണില്‍ വെച്ചാണ് യുവാവിനെ എക്‌സൈസ് സംഘം കുടുക്കിയത്. നേരത്തെ കാസര്‍കോട് സ്വദേശിയായ അബ്ദുര്‍ റഊഫ് എന്നയാളെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അജീറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ എന്നിവയോടനുബന്ധിച്ച് സ്‌ക്വാഡ് ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി ഐ ജിമ്മി ജോസഫ്, രാധാകൃഷ്ണന്‍, സുനില്‍, പി ഒ പ്രഭാകരന്‍, ബാബുരാജ്, സി.ഇ.ഒമാരായ പ്രകാശന്‍, അനില്‍, മുജീബ്, മിഥുന്‍, രഞ്ജിത്ത്, ഡബ്ല്യു.സി.ഇ.ഒ മാരായ ശ്രീജ മോള്‍, പ്രസന്ന, ഡ്രൈവര്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ganja, Ganja seized, Wayanad, Kasaragod native arrested in Wayanad with Ganja
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment