സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്, ദിവസം ഒരു ലക്ഷം രൂപവരെ നഷ്ടമാകുന്നു

തിരുവനന്തപുരം:(www.kvartha.com 07/12/2018) സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ദിവസം ഒരു ലക്ഷം രൂപവരെ നഷ്ടമാകുന്നു. പണം കൈമാറാനുള്ള മൊബൈല്‍ യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്.

ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായിരിക്കുന്നത്. തട്ടിപ്പ് സംഘത്തെ സൈബര്‍ഡോം കണ്ടെത്തി. ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പോലീസിന് സൈബര്‍ഡോം വിവരങ്ങള്‍ കൈമാറി. പത്ത് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ഐജി മനോജ് എബ്രഹാം പറഞ്ഞു.


News, Thiruvananthapuram, Kerala, Cheating, Investigates, Complaint,In the state, online fraud again loses Rs 1 lakh per day


15 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പരാതിക്കാരന്റെ ക്രഡിറ്റ് കാര്‍ഡും അക്കൗണ്ടും ബ്ലോക്ക് ചെയ്തു എന്നിട്ടും പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ആപ്പുകള്‍ക്ക് പിന്നിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ഡോം ആര്‍ബിഐക്കും കേന്ദ്രസര്‍ക്കാറിനും പരാതി നല്‍കി.

വിവിധ ബാങ്കുകളുടെ 59 ആപ്പുകളാണ് ഇപ്പോള്‍ സജീവമായി പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കും. ഇത്തരം നമ്പറുകളിലേക്ക് ആദ്യം മെസേജ് വരുകയും പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ഇത്തരത്തില്‍ വരുന്ന കോളുകള്‍ ഒടിപി നമ്പര്‍ ആവശ്യപ്പെടും. ഈ നമ്പര്‍ ലഭിക്കുന്നതോടൊയാണ് തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നത്. ലഭിച്ച ഒടിപി നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങള്‍ തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് വഴി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു ദിവസം ഒരു ലക്ഷം രൂപ എന്ന കണക്കിന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Cheating, Investigates, Complaint,In the state, online fraud again loses Rs 1 lakh per day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?