മൈസൂരുവില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

മൈസൂരു: (www.kvartha.com 03.12.2018) മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മൈസൂരു ഇന്‍ഫോസിസ് ക്യാമ്പസില്‍ നിന്ന് വിനോദസഞ്ചാരത്തിനു പോയ എട്ടംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ട്. കോതമംഗലം തൃക്കാരിയൂര്‍ പനാമക്കവല ചെലമ്പിക്കോടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ആഷ്നാ ഷാജന്‍(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ എസ് എസ് നിലയത്തില്‍ റിട്ട. എസ് ഐ ടി സുനില്‍കുമാറിന്റെയും ഷീലാകുമാരിയുടെയും മകന്‍ വൈശാഖ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് തകരുകയായിരുന്നു.

നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മാണ്ഡ്യ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, Accident, Dead, Malayalees, Car, Tree, Car accident in Mysore; 2 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?