സെയില്‍സ് ടാക്‌സ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്‌മെന്റിന്റെ ബൊലേറോ ജീപ്പ് കവര്‍ച്ച ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും കണ്ടെത്തി

മഞ്ചേശ്വരം: (www.kasargodvartha.com 01.12.2018) സെയില്‍സ് ടാക്‌സ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്‌മെന്റിന്റെ ബൊലേറോ ജീപ്പ് കവര്‍ച്ച ചെയ്തു. പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും കണ്ടെത്തി. ഹൊസങ്കടി സെയില്‍സ് ടാക്‌സ് ഓഫീസിന് സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 01 എ എക്‌സ് 9919 നമ്പര്‍ ബൊലേറോ ജീപ്പ് ആണ് കവര്‍ച്ച ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു. ഇതുപയോഗിച്ചാണ് ജീപ്പ് കടത്തിക്കൊണ്ടുപോയത്. അല്‍പസമയം കഴിഞ്ഞാണ് വണ്ടി കവര്‍ച്ച ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ മംഗളൂരു അടക്കമുള്ള പോലീസ് സ്റ്റേഷനുകളില്‍ വിവരംകൈമാറിയതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു കെ സി റോഡ് പിലിക്കൂര്‍ ശാരദ സ്‌കൂളിന് സമീപത്ത് വെച്ച് ജീപ്പ് ഉപേക്ഷിച്ച നലയില്‍ കണ്ടെത്തുകയായിരുന്നു.

അസിസ്റ്റന്റ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ കനകരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ജീപ്പ് കര്‍ണാടകയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.

Kerala, Manjeshwaram, kasaragod, news, Jeep, Robbery, Top-Headlines, Sales Tax department jeep stolen, found in Mangaluru within hours

Keywords: Kerala, Manjeshwaram, kasaragod, news, Jeep, Robbery, Top-Headlines, Sales Tax department jeep stolen, found in Mangaluru within hours 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?