ചിറകടിച്ച് ഉത്തരമലബാര്‍; ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍; ഞായറാഴ്ച 9.55 ന് അബുദാബിയിലേക്ക് ആദ്യവിമാനം പറക്കും

കണ്ണൂര്‍:(www.kvartha.com 08/12/2018) ഉത്തരമലബാറിന്റെ ചിരകാലസ്വപ്‌നങ്ങള്‍ക്ക് ഞായറാഴ്ച ചിറകുമുളക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കണ്ണൂരിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പതിനഞ്ചോളം വിമാനങ്ങളാണ് ഉദ്ഘാടന ദിനത്തില്‍ എയര്‍പോര്‍ട്ടിലെത്തുന്നത്. ഞായറാഴ്ച 9.55 ന് അബുദാബിയിലേക്ക് ആദ്യവിമാനം പറക്കും.

ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിരക്കളി, കളരിപ്പയറ്റ്, വനിതാ കോല്‍ക്കളി, മോഹനിയാട്ടം, ജുഗല്‍ബന്ദി, നാവികസേനയുടെ ബാന്‍ഡ് മേളം തുടങ്ങിയവ ഉണ്ടാകും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടു കൂടി വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമാവും.

 News, Kannur, Kerala, Inauguration,Kannur International Airport inauguration on Sunday
10 മണിക്കാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.

കിയാല്‍ എംഡി വി തുളസീദാസിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നത്. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയര്‍പോര്‍ട്ടിലെത്തിക്കും. ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിലെത്തിക്കും. ലഗേജുകള്‍ കൊണ്ടപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Inauguration,Kannur International Airport inauguration on Sunday 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?