നിര്‍ഭയയുടെ ഓര്‍മ ദിനത്തില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ലൈംഗീകപീഡനം; ഇരയായത് 9 വയസുകാരി
ന്യൂഡല്‍ഹി:(www.kvartha.com 16/12/2018) നിര്‍ഭയയുടെ ഓര്‍മ ദിനത്തില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ലൈംഗീകപീഡനം. ഒമ്പതു വയസുകാരിയാണ് ലൈംഗീകപീഡനത്തിന് ഇരയായത്. രാജ്യം മുഴുവന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന നിര്‍ഭയ സംഭവത്തിന്റെ ഓര്‍മ ദിനത്തിലാണ് പീഡനം നടന്നത്. നിര്‍ഭയ സംഭവം നടന്ന് ആറ് വര്‍ഷം തികയുന്ന ദിവസമാണ് സംഭവം.
ഡല്‍ഹിയിലെ സമയ്പൂര്‍ ബദ്‌ലിയിലാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് സൗഹൃദപൂര്‍വ്വം ഒപ്പം കൂടിയ ശേഷം യുവാവ് സ്വന്തം വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഈസമയം, യുവാവിന്റെ ഭാര്യയും രണ്ട് വയസായ കുട്ടിയും വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സംഭവം അറിഞ്ഞില്ല. ക്രൂരമായ പീഡനത്തിന് ഇരയായി വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട് മാതാപിതാക്കളും ബന്ധുക്കളും കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ പൊക്കി പോക്‌സോ നിയമപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Molestation, Parents, Complaint, Police, Delhi: Neighbour rapes 9-year-old girl while wife and daughter were upstairs

Powered by Info News For You

Comments
Post a Comment