എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു വന്ന രണ്ടാനച്ഛനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി; പ്രതിക്ക് ശിക്ഷ എത്തുന്നത് 8 മാസത്തിനുള്ളില്‍; അറസ്റ്റിലായത് മുതല്‍ ജയിലില്‍, ഇനി പുറം ലോകം കാണാനിടയില്ല

കാസര്‍കോട്: (www.kasargodvartha.com 28.12.2018) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെ നിരന്തരം പീഡിപ്പിച്ചു വന്ന രണ്ടാനച്ഛനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്ക് ശിക്ഷ എത്തുന്നത് സംഭവം നടന്ന് എട്ട് മാസത്തിനുള്ളിലാണെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. കേസില്‍ അറസ്റ്റിലായത് മുതല്‍ യുവാവ് ജയിലിലാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രതി ഇനി പുറം ലോകം കാണാനിടയില്ല.

പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യപിക്കും. കുമ്പള കുബണൂര്‍ പച്ചമ്പള പഞ്ചത്തൊട്ടിയിലെ അബ്ദുല്‍ കരീമിനെ (34)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാല് മണി മുതല്‍ 7.30 മണി വരെയും അതിന് മുമ്പുള്ള പല ദിവസങ്ങളിലും പ്രതി അബ്ദുല്‍ കരീം കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മംഗല്‍പ്പാടി പഞ്ചത്തൊട്ടിയിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നത്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗീക പീഡനം നടത്തിവന്നിരുന്നത്. പെണ്‍കുട്ടി തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുമ്പള സി ഐ പ്രേംസദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും പിറ്റേ ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല.

പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്. പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Molestation, Kumbala, Molestation case; accused found guilty
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?