ജില്ലയില്‍ വാഹന പരിശോധന കര്‍ശനം: ഏഴാംദിനം ഈടാക്കിയത് 86,700 രൂപ

കാസര്‍കോട് (www.evisionnews.co): ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തുന്ന സംയുക്ത വാഹന പരിശോധനയില്‍ ഏഴാം ദിവസം 195 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 86,700 രൂപ ഈടാക്കി. പൊലീസ്, മോട്ടോര്‍ വാഹന, റവന്യൂ വകുപ്പുകള്‍ സംയുക്തയാണ് പരിശോധനകള്‍ നടത്തുന്നത്.
ക്രമരഹിതമായ നമ്പര്‍ പ്ലേറ്റ്, ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, വാഹനങ്ങളിലെ അംഗീകൃതമല്ലാത്ത ആള്‍ട്ടറേഷന്‍, നിയമ പ്രകാരമല്ലാത്തതും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ ലൈറ്റുകള്‍, അമിതഭാരം കയറ്റല്‍, മൈനര്‍ ഡ്രൈവിംഗ്, ട്രിപ്പിള്‍ റൈഡിഗ് തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. സംയുക്ത പരിശോധനയില്‍ കാസര്‍കോട് ആര്‍.ഡി.ഒ അബ്ദുല്‍ സമദ്, ആര്‍.ടി.ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍, എം.വി.ഐമാരായ ചാര്‍ലി ആന്റണി, ശങ്കരപിള്ള, ദിനേശ് കുമാര്‍, എഎം.വി.ഐമാരായ രാജേഷ് കോറോത്ത്, ടി. വൈകുണ്ഠന്‍, കോടോത്ത് ദിനേശന്‍, ബേബി, ലാജി, രഞ്ജിത്ത്, സുരേഷ്, ട്രാഫിക് എസ്‌ഐ ശശികുമാര്‍, കുമ്പള എസ്‌ഐ അശോകന്‍ പങ്കെടുത്തു.
Powered by Info News For You
Comments
Post a Comment