ഡിമാന്‍ഡ് കുറയാതെ ഉനദ്കട്ട്; 8.4 കോടിക്ക് രാജസ്ഥാന്‍ തന്നെ സ്വന്തമാക്കി; ലസിത് മലിംഗ വീണ്ടും മുംബൈയില്‍, ഇഷാന്ത് ശര്‍മ ഡല്‍ഹിക്ക്

മുംബൈ: (www.kvartha.com 18.12.2018) ഐപിഎല്ലില്‍ ഈ വര്‍ഷവും തിളങ്ങി ഇന്ത്യന്‍ താരം ജയദേവ് ഉനദ്കട്ട്. കഴിഞ്ഞ വര്‍ഷവും താരം തിളങ്ങിയിരുന്നു. ഒട്ടും ഡിമാന്‍ഡ് കുറയാതെയാണ് ഇക്കൊല്ലവും താരം വിറ്റുപോയത്. 8.4 കോടി രൂപക്കാണ് രാജസ്ഥാന്‍ താരത്തെ സ്വന്തമാക്കിയത്.

ലങ്കന്‍ ബൗളര്‍ ലസിത് മലിംഗയെ വീണ്ടും മുംബൈ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. മുംബൈയുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം. എന്നാല്‍ ഇത്തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോം തുടരുന്ന താരത്തെ മുംബൈ വീണ്ടും സ്വന്തമാക്കുകയായിരുന്നു.

അതേസമയം ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മയെ ഡല്‍ഹി ക്യാപ്റ്റല്‍സ് സ്വന്തമാക്കി. മറ്റു ഇന്ത്യന്‍ താരങ്ങളായ മോഹിത് ശര്‍മ ചെന്നൈയിലും മുഹമ്മദ് ശമി പഞ്ചാബിലും വരുണ്‍ ആരോണ്‍ രാജസ്ഥാനിലും എത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Sports, Cricket, IPL, Auction, Mumbai, BCCI, Indian Premier League, Unadkatt sold to Rajastan fo 8.4 Cr
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?