വയസ് 82, അമ്പാടി ബാലകൃഷ്ണന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവാന്‍; ആയിരത്തോളം കുട്ടികളുമായി ചേര്‍ന്ന് 1000-ാമത് സൗജന്യ യോഗാ പരിശീലനത്തിനുള്ള തയ്യാറെടുപ്പില്‍
പാലാ: (www.kvartha.com 03.12.2018) 82-ാം വയസില്‍ 1000-ാമത് സൗജന്യ യോഗാ ക്ലാസുമായി അമ്പാടി ബാലകൃഷ്ണന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളത്തിനകത്തും പുറത്തും തികച്ചും സൗജന്യമായി നിരവധി പേര്‍ക്ക് യോഗയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഈ വയോധിക യോഗാചാര്യന്റെ ആയിരാമത് സൗജന്യ ക്ലാസ് ഏഴാച്ചേരി സ്‌റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിലാണ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി ദിവസവും രാത്രി ഏഴുമണി മുതല്‍ ഒരു മണിക്കൂര്‍ ഇവിടെ യോഗ ക്ലാസ് നടന്നു വരികയാണ്.
രാമപുരം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തോളം കുട്ടികളെ ചേര്‍ത്ത് 1000-ാമത് സൗജന്യ യോഗാ പരിശീലനത്തിനും ഒരുങ്ങുകയാണ് അമ്പാടി ബാലകൃഷ്ണന്‍. 22 വര്‍ഷം മുമ്പ് കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരിക്കെയാണ് യോഗയുടെ പാഠങ്ങള്‍ സ്വജീവിതത്തില്‍ ബാലകൃഷ്ണന്‍ പകര്‍ത്തിത്തുടങ്ങിയത്. നിത്യേനയുള്ള ഒരു മണിക്കൂര്‍ യോഗാ പരിശീലനം 82-ാം വയസിലും ഇദ്ദേഹം നിര്‍ത്തിയിട്ടില്ല.
റെയില്‍വേയില്‍ നിന്ന് വിരമിച്ച ശേഷം നാഗാലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രകൃതി ചികിത്സയിലും യോഗിക് സയന്‍സിലും ഒന്നാം റാങ്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടിയ അമ്പാടി ബാലകൃഷ്ണന്‍ അറിയപ്പെടുന്ന പ്രകൃതി ചികിത്സകന്‍ കൂടിയാണ്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മാരക രോഗങ്ങള്‍ പ്രകൃതി ചികിത്സയുടെ കൈപ്പുണ്യത്തില്‍ സുഖപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 82 year old yoga teacher Ambadi Balakrishnan, News, Local-News, Lifestyle & Fashion, Yoga, Health, Health & Fitness, Students, Study, Teacher, Kerala.

'ഭാരതം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് യോഗാ ശാസ്ത്രം. ജാതി മത വേലിക്കെട്ടുകള്‍ക്കൊക്കെ അപ്പുറം ആര്‍ക്കും ഇത് പരിശീലിക്കാം. മാനസികവും ശാരീരികവുമായ ഊര്‍ജസ്വലതയ്ക്ക് യോഗ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. 'സ്വജീവിതത്തിന്റെ അനുഭവത്തില്‍ അമ്പാടി ബാലകൃഷ്ണന്‍ പറയുന്നു.
അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ നൂറോളം നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇരുന്നൂറു ചെറുകഥകളും യാത്രാ വിവരണങ്ങളും നോവലുകളും ഉള്‍പ്പെടെ 40 പുസ്തകങ്ങളുടെ രചയിതാവുമായ ബാലകൃഷ്ണന്‍ ഇപ്പോള്‍ എറണാകുളത്തും കോട്ടയത്തുമായി പ്രകൃതി ചികിത്സാ ക്യാമ്പും യോഗാ പരിശീലന ക്ലാസും നടത്തിവരികയാണ്.
സാഹിത്യ രംഗത്തും യോഗാ പ്രചാര രംഗത്തു നിന്നുമായി ഇതിനോടകം പത്തോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം പാലാ ഏഴാച്ചേരി അമ്പാട്ട് കുടുംബാംഗമാണ്. പരേതയായ രത്‌നാഭായിയാണ് ഭാര്യ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ അംബിക, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മിനി, ഡോ. മായ ബി. നായര്‍ എന്നിവരാണ് മക്കള്‍.
യോഗാ പരിശീലനം നടത്താന്‍ താല്‍പര്യമുള്ള വിദ്യാലയങ്ങളില്‍ തികച്ചും സൗജന്യമായി യോഗ പരിശീലിപ്പിക്കാന്‍ തയ്യാറാണ് ഈ യോഗാചാര്യന്‍.
അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ നൂറോളം നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇരുന്നൂറു ചെറുകഥകളും യാത്രാ വിവരണങ്ങളും നോവലുകളും ഉള്‍പ്പെടെ 40 പുസ്തകങ്ങളുടെ രചയിതാവുമായ ബാലകൃഷ്ണന്‍ ഇപ്പോള്‍ എറണാകുളത്തും കോട്ടയത്തുമായി പ്രകൃതി ചികിത്സാ ക്യാമ്പും യോഗാ പരിശീലന ക്ലാസും നടത്തിവരികയാണ്.
സാഹിത്യ രംഗത്തും യോഗാ പ്രചാര രംഗത്തു നിന്നുമായി ഇതിനോടകം പത്തോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം പാലാ ഏഴാച്ചേരി അമ്പാട്ട് കുടുംബാംഗമാണ്. പരേതയായ രത്‌നാഭായിയാണ് ഭാര്യ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ അംബിക, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മിനി, ഡോ. മായ ബി. നായര്‍ എന്നിവരാണ് മക്കള്‍.
യോഗാ പരിശീലനം നടത്താന്‍ താല്‍പര്യമുള്ള വിദ്യാലയങ്ങളില്‍ തികച്ചും സൗജന്യമായി യോഗ പരിശീലിപ്പിക്കാന്‍ തയ്യാറാണ് ഈ യോഗാചാര്യന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 82 year old yoga teacher Ambadi Balakrishnan, News, Local-News, Lifestyle & Fashion, Yoga, Health, Health & Fitness, Students, Study, Teacher, Kerala.
Powered by Info News For You

Comments
Post a Comment