നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാനെത്തിയ ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 8 ബി ജെ പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: (www.kvartha.com 02.12.2018) നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാനെത്തിയ എട്ട് ബി.ജെ.പി പ്രവര്‍ത്തകരെ നിലയ്ക്കലില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള എട്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ എത്തിയത്.

നിലയ്ക്കലിലെത്തിയ സംഘത്തോട് ആറുമണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ ഇറങ്ങണമെന്ന നിര്‍ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാല്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുമതി നല്‍കാമെന്നും പോലീസ് അറിയിച്ചിരുന്നു.

8 BJP workers arrested at Nilakkal for defying police orders at Sabarimala, Pathanamthitta, News, Politics, Religion, Police, Custody, Sabarimala Temple, Notice, Kerala, BJP.

എന്നാല്‍ ഈ നോട്ടീസിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ അത് വാങ്ങാനും കൂട്ടാക്കിയില്ല. തുടര്‍ന്നു പമ്പ-നിലയ്ക്കല്‍ റോഡില്‍ കുത്തിയിരുന്ന ഗോപാലകൃഷ്ണനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 8 BJP workers arrested at Nilakkal for defying police orders at Sabarimala, Pathanamthitta, News, Politics, Religion, Police, Custody, Sabarimala Temple, Notice, Kerala, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?