മുംബൈ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയില്‍ 8 മരണം; മരിച്ചവരില്‍ 6 മാസം പ്രായമായ കുഞ്ഞും

മുംബൈ: (www.kvartha.com 18-12-2018) മുംബൈയിലെ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ചവരുടെ മരണം എട്ടായി. ചൊവ്വാഴ്ച രാവിലെ പൊള്ളലേറ്റ രണ്ട് പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അഗ്‌നിബാധയില്‍ നിന്നും 140ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരില്‍ ആറ് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടും.

അന്ധേരിയിലെ മരോളില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇ എസ് ഐ സി കംഗര്‍ ഹോസ്പിറ്റലിലാണ് അഗ്‌നിബാധയുണ്ടായത്. തിങ്കളാഴ്ച 4 മണിക്കായിരുന്നു സംഭവം. പത്തോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.

National, Mumbai, Massive Fire

അഗ്‌നിബാധയെ തുടര്‍ന്ന് രോഗികളെ കൂപ്പര്‍ ഹോസ്പിറ്റല്‍ , ഹോളി സ്പിരിറ്റ് ഹോസ്പിറ്റല്‍, പി താക്കറെ ട്രൗമ ഹോസ്പിറ്റല്‍, ഹിരാനന്ദനി ഹോസ്പിറ്റല്‍, സിദ്ധാര്‍ത്ഥ് ഹോസ്പിറ്റല്‍, സെവന്‍ ഹില്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റി.

അഗ്‌നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A major fire broke out on Monday at a Mumbai hospital killing at least eight people, disaster management officials said. Over 140 people have been rescued so far. Six were killed on Monday, and two died this morning, taking the number of dead to eight, news agency ANI reported.
One of the victims is a six-month-old baby, the police said.

Keywords: National, Mumbai, Massive Fire 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?