വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളായ 7 പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു, ആരെയോ സംരക്ഷിക്കാനെന്ന് ശ്രീജിത്തിന്റെ കുടുംബം
തിരുവനന്തപുരം: (www.kvartha.com 26.12.2018) വരാപ്പുഴയില്‍ ദേവസ്വംപാടത്ത് ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ ഏഴു പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു.
സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജനാര്‍ദനന്‍, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പോലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ചാണു പ്രതികളെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഒമ്പത് മാസത്തെ സസ്‌പെന്‍ഷന് ശേഷമാണ് ഇവരെ തിരിച്ചെടുത്തത്.
ക്രിസ്പിന്‍ സാം ഒഴികെയുള്ള പോലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്. ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറിനു രാത്രി 10.30ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പോലീസിന്റെ ക്രൂരമര്‍ദനത്തില്‍ മരിച്ചെന്നാണ് ആരോപണം.

അറസ്റ്റ് രേഖപ്പെടുത്തിയതു പിറ്റേന്നു രാത്രി 9.15നാണ്. മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കാതെ ആശുപത്രിയിലാക്കി. ഏഴുമണിക്കാണ് അറസ്റ്റ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആറാംപ്രതിയായ ഇന്‍സ്പെക്ടര്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിനു മര്‍ദനമേറ്റെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, പോലീസുകാരെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി ശ്രീജിത്തിന്റെ അമ്മ രംഗത്തെത്തി. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തത് ശരിയായില്ല. ആരെയോ സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് സംശയമുണ്ടെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Varappuzha Sreejith custody murder; Suspeded police came back to service, Thiruvananthapuram, Murder case, Police, Suspension, Cancelled, Allegation, Trending, Kerala.

Powered by Info News For You

Comments
Post a Comment