ചൈന, സൗദി എന്നിവിടങ്ങളില്‍ നിന്നും 'നുഴഞ്ഞു കയറ്റം'; ട്വിറ്റര്‍ ഓഹരി വിപണിയില്‍ 7 ശതമാനത്തിന്റെ ഇടിവ്
ന്യൂയോര്‍ക്ക്: (www.kvartha.com 18-12-2018) ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഇടിവ്. ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഷെയര്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചിലര്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയതായി ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാത് രാജ്യങ്ങളിലെ അധികൃതരുടെ അറിവോടെയാണ് ഈ ഹാക്കിംഗ് ശ്രമമെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് നടന്ന അന്വേഷണത്തില്‍ ചില ഹാക്കിംഗ് ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായി ട്വിറ്റര്‍ ബ്ലോഗിലൂടെ അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ ഫോണ്‍ കണ്ട്രി കോഡുകളും മറ്റ് വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നവംബര്‍ 16ന് ഈ പിഴവ് അടച്ചിരുന്നുവെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നു.
ചൈന, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഐപി അഡ്രസുകളില്‍ നിന്നുമാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഇത്രത്തോളം ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Twitter observed a large amount of traffic to the customer support site coming from individual internet IP addresses in China and Saudi Arabia.
Keywords: World, China, Saudi Arabia, Twitter

Powered by Info News For You

Comments
Post a Comment