കുവൈറ്റില്‍ കുടുങ്ങിക്കിടന്ന 79 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇഖാമ ലഭിച്ചു

കുവൈറ്റ് സിറ്റി:(www.kvartha.com 18/12/2018) കുവൈറ്റില്‍ കുടുങ്ങിക്കിടന്ന 79 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇഖാമ ലഭിച്ചു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈറ്റില്‍ എത്തിയ ശേഷം നിയമനം ലഭിക്കാതിരുന്ന 79 ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് ഇഖാമ ലഭിച്ചത്. രണ്ടു വര്‍ഷത്തെ ദുരിത ജീവിതത്തിന് ശേഷമാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇഖാമ ലഭിക്കുന്നത്.

70 പേര്‍ അടുത്ത ദിവസങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ നിയമിക്കപ്പെടും. ബാക്കിയുള്ളവരുടെ നിയമന നടപടികള്‍ വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇവര്‍ക്കും നിയമനം നല്‍കുമെന്നാണ് സൂചന.

 News, Kuwait, Gulf, Nurses, Recruitment, Iqama for 79 Indian nurses

ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് വിവാദത്തിലായ 2015ല്‍ റിക്രൂട്ട് ചെയ്യപ്പെട്ട നഴ്‌സുമാരാണ് കുവൈറ്റില്‍ എത്തിയിട്ടും നിയമനം കിട്ടാതെ പ്രതിസന്ധിയിലായത്. റിക്രൂട്ട്‌മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും ബജറ്റില്‍ തുക വകയിരുത്താത്തതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവില്‍ സര്‍വിസ് കമീഷന്‍ റദ്ദ് ചെയ്യുകയായിരുന്നു. 80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരാള്‍ നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Nurses, Recruitment, Iqama for 79 Indian nurses 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?