ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 76 പേരില്‍ നിന്നായി 67.50 ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍, മുഖ്യപ്രതിക്കു വേണ്ടി പോലീസ് അന്വേഷണം

രാജപുരം: (www.kasargodvartha.com 18.12.2018) ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി 76 പേരില്‍ നിന്നായി 67.50 ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോളിച്ചാല്‍ പ്രാന്തര്‍കാവ് പുല്ലുമലയിലെ സത്യനെ (40) യാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ജില്ലയിലെ മലയോരത്ത് നിന്നുമാണ് ഏറ്റവും കൂടുതല്‍ പേരെ സംഘം വലയില്‍ വീഴ്ത്തിയത്.

ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിക്കുകയായിരുന്നു. വിസ ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ പരാതിക്കാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി എരിഞ്ഞിലംകോട് അരുണ്‍ അരവിന്ദനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Rajapuram, Cheating case accused arrested
  < !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?