കുട്ടനാട്ടില്‍ 7000 ഹെക്ടറിലധികം കൃഷിയിറക്കി ഉല്‍പ്പാദനം കൂട്ടാന്‍ കൃഷിവകുപ്പ്

ആലപ്പുഴ: (www.kvartha.com 20.12.2018) പ്രളയത്തിന് ശേഷമുളള കുട്ടനാടിനെ പുനര്‍ജീവിപ്പിക്കാന്‍ സര്‍വ സന്നാഹങ്ങളുമൊരുക്കി കൃഷി വകുപ്പ്. രണ്ടാം കൃഷി നഷ്ടപ്പെട്ട പാടങ്ങള്‍ ഉള്‍പ്പെടെ പുഞ്ചകൃഷി ഇറങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 7000 ഹെക്ടറില്‍ അധികം കൃഷിയിറക്കിയത് കര്‍ഷകരുടെ ദൃഢനിശ്ചയവും കൃഷിവകുപ്പിന്റെ നിതാന്ത ശ്രദ്ധയും കൊണ്ട് മാത്രമാണ്.

പുഞ്ചകൃഷിക്ക് ഏകദേശം 35000 ടണ്‍ നെല്ല് അധികമായി ജില്ലയില്‍ ഉത്പാദിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കൃഷിവകുപ്പ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വെളളപ്പൊക്കത്തില്‍ ജില്ലയിലെ ഒട്ടുമുക്കാല്‍ പാടശേഖരങ്ങളിലും മടവീഴ്ചയും ബണ്ട് തകര്‍ച്ചയും ഉണ്ടായി. ഈ പാടശേഖരങ്ങളെല്ലാം പുനര്‍നിര്‍മിക്കുന്നതിനുളള വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് കൃഷിവകുപ്പ് മുഴുവന്‍ പാടശേഖരങ്ങളിലും കൃഷിയിറക്കിയത്.

Around 70,000 participate in clean-up drive in Kerala’s Kuttanad, Alappuzha, News, Local-News, Trending, Farmers, Flood, Kerala.

പ്രളയാനന്തര കുട്ടനാട്ടിലെ കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതിന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരിട്ട് വ്യാഴാഴ്ച കുട്ടനാട് സന്ദര്‍ശിക്കുന്നുണ്ട്. ഏകദേശം 55 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കുട്ടനാട്ടിലെ 600 ഓളം പാടശേഖരങ്ങളില്‍ പുഞ്ച കൃഷി ഇറക്കിയിട്ടുണ്ട്. 30000 ഹെക്ടറില്‍ കൃഷി ഇറക്കുന്നതിന് 3742 ടണ്‍ നെല്‍വിത്ത് സര്‍ക്കാര്‍ സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കി.

സ്വന്തമായി നെല്‍വിത്ത് ഉപയോഗിച്ച കര്‍ഷകര്‍ക്കും വിത്തിന്റെ വില അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കും. നെല്‍വിത്തിന്റെ വിലയായി ഏകദേശം 14.8 കോടി രൂപ കെ.എസ്.എസ്.ഡി.എ, എന്‍.എസ്.സി, കര്‍ഷകര്‍ എന്നിവര്‍ക്ക് നല്‍കുന്നു.

കൂടാതെ പ്രളയം മൂലം ദോഷം സംഭവിച്ച മണ്ണിന്റെ പുനരുജ്ജീവനത്തിനായി 12500 ഹെക്ടര്‍ സ്ഥലത്ത് കര്‍ഷകര്‍ക്ക് കുമ്മായം നല്‍കിയിട്ടുണ്ട്. ഇതിനായി ഏകദേശം 6.75 കോടി രൂപ സര്‍ക്കാരും കാര്‍ഷിക വകുപ്പും ചെലവഴിച്ചിട്ടുണ്ട്.

കുട്ടനാട്ടില്‍ മടവീഴ്ചയുണ്ടായ ബണ്ടുകള്‍ നന്നാക്കുന്നതിന് 1,42,76,000 രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്. ഈ തുക 20% അഡ്വാന്‍സായി 147 പാടശേഖരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. ബാക്കി വരുന്ന 80%തുക എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരം നല്‍കി വരുന്നുണ്ട്. കൂടാതെ പ്രളയത്തില്‍ നഷ്ടപ്പെട്ട മോട്ടോര്‍, പമ്പ് സെറ്റ്, പെട്ടി, പറ എന്നിവയുടെ റിപ്പയറിംഗിനായി 202.38 ലക്ഷം രൂപ ഇതിനോടകം അനുവദിച്ചു.

ജൂണ്‍ മാസത്തില്‍ മടവീണ 14 പാടശേഖരങ്ങള്‍ക്ക് 23.11 ലക്ഷം രൂപ മട കുത്തുന്നതിന് ധനസഹായമായി നല്‍കി. കേടുപാടുകള്‍ സംഭവിച്ച ബണ്ടുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് കിലോമീറ്ററിന് 60,000 രൂപ എന്ന നിരക്കില്‍ ധനസഹായം പാടശേഖര സമിതികള്‍ക്ക് നല്‍കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Around 70,000 participate in clean-up drive in Kerala’s Kuttanad, Alappuzha, News, Local-News, Trending, Farmers, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?