ഫേസ്ബുക്കില്‍ 6 മാസം മുന്‍പ് പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടാനൊരുങ്ങിയ മകളെ തടഞ്ഞു; പത്തൊമ്പതുകാരി അമ്മയെ കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: (www.kvartha.com 26-12-2018) ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ പത്തൊമ്പതുകാരി കുത്തികൊന്നു. ചെന്നൈയിലെ തിരുവല്ലൂരിലാണ് സംഭവം. പത്തൊമ്പതുകാരിയായ ദേവി പ്രിയ ആറ് മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ വിവേകിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഈ ബന്ധം അറിഞ്ഞ് ദേവി പ്രിയയുടെ പിതാവ് സിവഗുരുനാഥനും അമ്മ ഭാനുമതിയും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ദേവി പ്രിയ വിവേകിനൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ടു.

National, Tamil Nadu, Murder

തിങ്കളാഴ്ച തന്റെ രണ്ട് സുഹൃത്തുക്കള്‍ വിഗ്‌നേഷും സതീഷും വീട്ടിലെത്തുമെന്നും അവര്‍ക്കൊപ്പം ഇറങ്ങിപ്പോരാനും വിവേക് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് വിഗ്‌നേഷിനും സതീഷിനും ഒപ്പം ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അമ്മ ഭാനുമതി വിവരമറിയുന്നത്. തുടര്‍ന്ന് അവര്‍ മകളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കൈയില്‍ കിട്ടിയ കറിക്കത്തി കൊണ്ട് മകള്‍ അമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു. ഇതിനിടെ വിഗ്‌നേഷും സതീഷും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരേയും അയല്‍ വാസികള്‍ പിടികൂടി. ഇവരുടെ വസ്ത്രങ്ങളില്‍ ചോര പുരണ്ടതാണ് അയല്‍ വാസികളില്‍ സംശയം ജനിപ്പിച്ചത്. ദേവി പ്രിയ, വിവേക്, വിഗ്‌നേഷ്, സതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A 19-year-old girl stabbed her mother to death on Monday after she prevented her from eloping with a man she reportedly befriended on Facebook just six months ago.

Keywords: National, Tamil Nadu, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?