പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുളിമുറിയിലടക്കം 6 ഒളിക്യാമറകള്‍; വീട്ടുടമസ്ഥന്‍ പിടിയില്‍

ചെന്നൈ:(www.kvartha.com 05/12/2018) പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥന്‍ പിടിയിലായി. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി ആക്ട് പ്രകാരം വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48) പോലീസ് അറസ്റ്റ് ചെയ്തത്. സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് വാടകയ്ക്ക് നല്‍കിയിരുന്നത്. കുളിമുറിയിലും കിടപ്പ് മുറിയിലും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കര്‍ട്ടന്‍ പിറകില്‍ നിന്നുമായി ആറോളം ഒളിക്യാമറകളാണ് കണ്ടെടുത്തത്.

News, Chennai, National, Complaint, Police, Chennai: Paying guest owner arrested after hidden cameras found inside rooms

കുളിമുറിയില്‍ മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടേയാണ് ഒളിക്യാമറ പെണ്‍കുട്ടികളുടെ കണ്ണില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറോളം ക്യാമറകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വീട്ടുടമസ്ഥനെ സംശയം വെച്ച് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടു. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ ഇടക്കിടക്ക് പുതുക്കല്‍ പണിക്കെന്ന വ്യാജേന എത്താറുണ്ടെന്നും ആ സമയത്താണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും സമ്പത്ത് പോലീസിനോട് കുറ്റസമ്മതം നടത്തി.

പലപ്പോഴായി വാടകവീട്ടില്‍ എത്തുകയും ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിനായി ക്യാമറയുടെ സ്ഥാനത്തില്‍ മാറ്റം വരുത്താറുണ്ടായിരുന്നതായും പോലീസിനോട് ഇയാള്‍ പറഞ്ഞു. എന്നാല്‍ ക്യാമറയിലൂടെ ഒന്നും തന്നെ പ്രതി റെക്കോര്‍ഡ് ചെയ്തിട്ടില്ലായെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ കൈവശത്ത് നിന്ന് 16 മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Complaint, Police, Chennai: Paying guest owner arrested after hidden cameras found inside rooms


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?