ഭാര്യയ്ക്ക് അവിഹിതത്തില്‍ പിറന്ന കുട്ടിയാണെന്ന് സംശയം; 6 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചുകൊന്ന യുവാവിന് വധശിക്ഷ

ഭോപ്പാല്‍: (www.kvartha.com 25.12.2018) ഭാര്യയ്ക്ക് അവിഹിതത്തില്‍ പിറന്ന കുട്ടിയാണെന്ന് സംശയിച്ച് ആറു വയസുള്ള സ്വന്തം മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പിതാവിന് വധശിക്ഷ. ഭോപ്പാല്‍ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. ഭാര്യയുടെ സ്വഭാവത്തില്‍ സംശയമുണ്ടായിരുന്ന 42 വയസുള്ള പ്രതി, ഇത് സ്വന്തം കുട്ടിയല്ല എന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. 2017 മാര്‍ച്ച് 15നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കുമാദിനി പട്ടേല്‍ നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

MP man gets death penalty for molesting, killing his 6-year-old daughter, Bhoppal, News, Molestation, Execution, Court, Report, Crime, Criminal Case, National

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാനഭംഗം നടന്നതായി വ്യക്തമാകുന്നു. കൂടാതെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്നും പറയുന്നു. ഇരയായ കുട്ടിയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് പ്രതിയുമായി ചേരുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്.

സംഭവത്തില്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് പ്രോസിക്യൂഷന്‍ വാദംനടത്തിയത്. സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന് പരമാവധി ശിക്ഷയായ തൂക്കുക്കയര്‍ നല്‍കണമെന്നും വാദമുയര്‍ന്നു. പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി കുമുദിനി പട്ടേല്‍ ശിക്ഷ വിധിച്ചത്.

ഐപിസി 302 അനുസരിച്ചാണ് വധശിക്ഷ വിധിച്ചത്. ഐപിസി 376 സെക്ഷന്‍ ഉപയോഗിച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ചു. മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഈ വര്‍ഷം പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുന്ന 21-ാമത്തെ കേസാണിത്. രാജ്യത്ത് ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും മധ്യപ്രദേശിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MP man gets death penalty for molesting, killing his 6-year-old daughter, Bhoppal, News, Molestation, Execution, Court, Report, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?