തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടയില്‍ സംഘര്‍ഷം; സൈന്യം നടത്തിയ വെടിവെപ്പില്‍ 6 ഗ്രാമീണര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kvartha.com 15-12-2018) ജമ്മുകശ്മീരിലെ പുല്‍ വമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി മരണം. മരിച്ചവരില്‍ 6 ഗ്രാമീണരും ഒരു സൈനീകനും ഉള്‍പ്പെടും. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ സുരക്ഷ സൈന്യവും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. സൈനീക നടപടിക്കെതിരെ ഗ്രാമീണര്‍ സംഘടിച്ചതോടെ സൈന്യം വെടിയുതിര്‍ത്തുകയായിരുന്നു. നിരവധി ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ആബിദ് ഹുസൈന്‍, ആമീര്‍ അഹമ്മദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈന്യം ജനക്കൂട്ടത്തിന് നേര്‍ക്ക് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഗ്രാമത്തിലെ പഴ തോട്ടത്തില്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ സൈന്യം സ്ഥലത്തെത്തിയത്. ഇവരെ നേരിടുന്നതിനിടയില്‍ ജനങ്ങള്‍ സംഘടിക്കുകയും സൈന്യത്തിനെതിരെ തിരിയുകയുമായിരുന്നു. കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളും ഇതേ ഗ്രാമത്തിലെ യുവാക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: SRINAGAR: A soldier and six civilians were killed in an encounter which broke out this morning between terrorists and security forces in south Kashmir's Pulwama district.
Three terrorists, who were hiding in an orchard, were shot dead in the encounter.

Keywords: National, Jammu, Kashmir, Soldier, Civilians
Powered by Info News For You

Comments
Post a Comment